Search
  • Follow NativePlanet
Share
» »ആഭ്യന്തര വിമാനയാത്രകളില്‍ ഇനി 65 ശതമാനം യാത്രക്കാരെ അനുവദിക്കും

ആഭ്യന്തര വിമാനയാത്രകളില്‍ ഇനി 65 ശതമാനം യാത്രക്കാരെ അനുവദിക്കും

ആഭ്യന്തര വിമാനയാത്രകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.

ആഭ്യന്തര വിമാനയാത്രകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് കമ്പനികള്‍ക്ക് വിമാനത്തിന്റെ ശേഷിയുടെ 65 ശതമാനം സീറ്റുകളും ഉപയോഗിക്കാം. നേരത്തെ ഇത് 50 ശതമാനം മാത്രമായിരുന്നു. ആഭ്യന്തര വിമാന യാത്രയ്ക്കുള്ള യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ ഉത്തരവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുകയും 31.07.2021 വരെ അല്ലെങ്കിൽ പുതിയ ഉത്തരവുണ്ടാകുന്നത് വരെയോ യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുള്ള 65 ശതമാനമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാണ്.

flight service

രാജ്യത്ത് കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായപ്പോഴായിരുന്നു ആഭ്യന്തര മന്ത്രാലയം വിമാനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ,സര്‍വ്വീസുകള്‍ പുനരാരംഭിച്ചുവെങ്കിലും യാത്രക്കാരുടെ എണ്ണം ഉയര്‍ന്നിരുന്നില്ല. പിന്നീട് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങള്‍ പലവിധ ഇളവുകള്‍ വരുത്തിയതോടെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

Read more about: airport travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X