Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി പോച്ചമ്പള്ളി

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി പോച്ചമ്പള്ളി

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി തെലങ്കാനയിലെ പോച്ചമ്പള്ളി ഗ്രാമത്തെ യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ തിരഞ്ഞെടുത്തു.

ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഇനി നമ്മുടെ പോച്ചാമ്പള്ളിയും. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി തെലങ്കാനയിലെ പോച്ചമ്പള്ളി ഗ്രാമത്തെ യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ) തിരഞ്ഞെടുത്തു. കൈത്തറിയിൽ അലങ്കരിച്ച ഇക്കാട്ട് സാരികൾക്ക് ഈ ഗ്രാമം പ്രശസ്തമാണ്. ഹൈദരാബാദ് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് പോച്ചംപള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Pochampally

ഈ വർഷം ഡിസംബർ രണ്ടിന് മാഡ്രിഡിൽ നടക്കുന്ന യുഎൻഡബ്ല്യുടിഒ ജനറൽ അസംബ്ലിയുടെ 24-ാമത് സെഷനിൽ പോച്ചംപള്ളി പുരസ്കാരം ഏറ്റുവാങ്ങും

നൽഗൊണ്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോച്ചംപള്ളി ഗ്രാമം സാരികളുടെ പേരില്‍ ലോകമെങ്ങും പ്രസിദ്ധമാണ്. 2004-ൽ പോച്ചമ്പള്ളി ഇക്കാട്ടിന് ജിഐ പദവി ലഭിച്ചു. തടാകങ്ങൾ, കുളങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ ഗ്രാമം ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ്. നിങ്ങൾക്ക് ഒരു വിനോദസഞ്ചാരിയായി ഇവിടെയെത്താനും മികച്ച സാരികൾ എങ്ങനെ നെയ്യാമെന്നതിനെക്കുറിച്ചുള്ള നേരിട്ടുള്ള അനുഭവം നേടാനും കഴിയും.

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കാശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങള്‍സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കാശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങള്‍

പോച്ചാമ്പള്ളിയെ കൂടാതെ മേഘാലയയിലെ കോങ്‌തോങ്ങ്, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയായിരുന്നു ഇന്ത്യയില്‍ നിന്നും പട്ടികയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിരുന്ന നഗരങ്ങള്‍.

കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!

Read more about: village travel news telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X