Search
  • Follow NativePlanet
Share
» »മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!

മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!

നീണ്ട ഒന്‍പത് മാസത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം പ‍ൊന്മുടി ഹില്‍ സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്.

നീണ്ട ഒന്‍പത് മാസത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം പ‍ൊന്മുടി ഹില്‍ സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന വഴികളും കുന്നുകളും മാത്രമല്ല രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളാണ് പൊന്മുടിക്കുള്ളത്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന പൊന്മുടിയുടെ പ്രത്യേകതകളും എന്തൊക്കെയാണ് ഇവിടെ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത് എന്നും നോക്കാം.

9 മാസങ്ങള്‍ക്കു ശേഷം

9 മാസങ്ങള്‍ക്കു ശേഷം

കൊവിഡും തുടര്‍ന്നുണ്ടായ അടച്ചിടലിനും ശേഷം നീണ്ട 9 മാസങ്ങള്‍ കഴിഞ്ഞാണ് പൊന്മുടി സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. വളഞ്ഞു പുളഞ്ഞുള്ള വഴികളിലൂടെ കോടമഞ്ഞിന്‍റെ തണുപ്പും കുളിരും ആസ്വദിച്ച് പൊന്മുടിയിലേക്കുള്ള പോക്ക് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിലൊന്നായിരുന്നു. പൊന്മുടി സന്ദര്‍ശകര്‍ക്കായി തുറന്ന ആദ്യദിനം തന്നെയെത്തിയ ആയിരത്തിലധികം സഞ്ചാരികള്‍ ഇതിനുള്ള തെ‌ളിവാണ്.
PC:Darshika28

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൃത്യമാ സുരക്ഷാ നടപടികള്‍ പാലിച്ചാണ് പൊന്മുടിയിലേക്ക് സഞ്ചാരികളെ അനുവദിക്കുന്നത്. പൊന്മുടിയുടെ കവാടമായ കല്ലാര്‍ ചെക് പോസ്റ്റില്‍വെച്ച് ബ്രേക്ക് ദി ചെയ്ന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്ത ശേഷമാണ് അപ്പര്‍ സാനിറ്റോറിയത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസർ, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം, . മദ്യം, പ്ലാസ്റ്റിക് എന്നിവ അനുവദിക്കുന്നതല്ല.

PC:BHAVAPRIYA J U

 പൊന്മുടി പഴയ പൊന്മുടി അല്ല

പൊന്മുടി പഴയ പൊന്മുടി അല്ല

കഴിഞ്ഞ 9 മാസം മുന്‍പത്തെ പൊന്മുടി അല്ല ഇവിടെയിപ്പോള്‍ ഉള്ളത്. രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി പൊന്മുടി മാറിയിരിക്കുന്നു. 2.08 കോടി ചെലവഴിച്ചാണ് ലോവര്‍ സാനിറ്റോറിയം നവീകരിച്ചിരിക്കുന്നത്.കൂട്ടികള്‍ക്കുള്ള കളിക്കളം, ലാന്‍ഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, മെച്ചപ്പെട്ട കോട്ടോജ് സൗകര്യങ്ങള്‍, പുതിയ പോലീസ് സ്റ്റേഷന്‍ എന്നിങ്ങനെ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനും സൗകര്യത്തിനും നിരവധി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.
PC:Maheshsudhakar

സമയം

സമയം

നിലവില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് സന്ദര്‍ശകരെ ഇവിടേക്ക് അനുവദിക്കുന്നത്. അപ്പര്‍ സാനിറ്റോറിയത്തില്‍ പരമാവധി രണ്ടു മണിക്കൂര്‍ ചിലവഴിക്കുവാനാണ് അനുമതിയുള്ളത്. വനംസംരക്ഷണ സമിതിയും വനംവകുപ്പും പൊന്മുടി പോലീസും ചേര്‍ന്നാണ് കാര്യങ്ങളുടെ നടത്തിപ്പും ഏകോപനവും.
PC: Kerala Tourism

ട്രക്കിങ്ങ്

ട്രക്കിങ്ങ്

പൊന്മുടിയുടെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ട്രക്കിങ്ങാണ്. വീണ്ടും തുറന്നതോടെ ട്രക്കിങ്ങിനായി വിപുലമായ സംവിധാനങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സീതാര്‍കുണ്ട്, വരയാട് മൊട്ട് എന്നിങ്ങനെ രണ്ട് ട്രക്കിങ് പാക്കേജുകളാണ് നിലവിലുള്ളത്. സീതാതീർത്ഥത്തിലേക്ക്‌ പത്തുപേരടങ്ങുന്ന സംഘത്തിന് 2000 രൂപയും വരയാട്ടുമൊട്ടയിലേക്ക്‌ അഞ്ചുപേരടങ്ങുന്ന സംഘത്തിന് 3500 രൂപയാണ് ട്രക്കിങ് ഫീസ്. ഗൈഡിനടക്കമുള്ള ചാര്‍ജാണിത്.

PC:Sai Nath Jayan

 പൊന്മുടിയിലേക്ക്

പൊന്മുടിയിലേക്ക്

തിരുവനന്തപുരത്തു നിന്നും ഏറ്റവും ആസ്വദിച്ച് പോയിവരുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് പൊന്മുടി. 22 ഹെയര്‍പിന്‍ വളവുകളും കാടും വെള്ളച്ചാട്ടങ്ങളും എല്ലാം കടന്നുവേണം ഇവിടേക്ക് വരുവാന്‍. കോടമഞ്ഞും തണുപ്പും എവിടെ സ്ഥിരം അനുഭവമാണ്. തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.
PC: Sambath Raj 009

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X