Search
  • Follow NativePlanet
Share
» »ഡെൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് രണ്ടര മണിക്കൂർ!! സമയവും പണവും ലാഭിക്കും പുതിയ വഴി

ഡെൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് രണ്ടര മണിക്കൂർ!! സമയവും പണവും ലാഭിക്കും പുതിയ വഴി

250 കിലോമീറ്റർ ദൂരം 180 കിലോമീറ്ററാക്കി മാറ്റി പുതിയ ഡെൽഹി - ഡെറാഡൂൺ എക്സ്പ്രസ് വേയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം.

250 കിലോമീറ്റർ ദൂരം 180 കിലോമീറ്ററാക്കി മാറ്റി പുതിയ ഡെൽഹി - ഡെറാഡൂൺ എക്സ്പ്രസ് വേയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം. 2022 ഓടെ നിലവിൽ വരുമെന്നു പ്രതീക്ഷിക്കുന്ന എക്സ്പ്രസ് വേ സഞ്ചാരികൾക്ക് പുതിയ പ്രതീക്ഷകളാണ് നല്കുന്നത്. യാത്രാ സമയവും പണവും ലാഭിക്കുവാൻ സഹായിക്കുന്ന പുതിയ പാതയുടെ വിശേഷങ്ങൾ അറിയാം...

ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക്

ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക്

നിലവിൽ ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് 257 കിലോമീറ്റർ ദൂരമാണുള്ളത്. ഏകദേശം അഞ്ചര മണിക്കൂറിനടുത്ത് സമയം വേണം ഈ വഴി പിന്നിടുവാൻ. പ്രധാന പാതയായതുകൊണ്ടു തന്നെ ട്രാഫിക് ബ്ലോക്കും ഗതാഗതയോഗ്യമല്ലാത്ത ഇടങ്ങളും ഒക്കെക്കൂടി സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു ഈ 257 കിലോമീറ്റർ ദൂരം നല്കിയിരുന്നത്. റോഡ് മോദി നഗര്‍, മീറുറ്റ്, മുസാഫര്‍നഗര്‍, റൂര്‍ക്കീ തുടങ്ങിയ നഗരങ്ങള്‍ വഴിയാണ് ഈ പഴയ പാത കടന്നുപോകുന്നത്.

ഭാരത് മാലാ പദ്ധതി

ഭാരത് മാലാ പദ്ധതി

കേന്ദ്ര സർക്കാരിന്‍റെയും ദേശീയപാതാ അതോറിറ്റിയുടെയും സംരംഭമായ ഭാരത് മാലാ പദ്ധതിയുടെ കീഴിലാണ് ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ വരിക. ദേശീയ പാതാ അതോറിറ്റി ചെയർമാൻ എസ്.എസ് സന്ധു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഇക്കാര്യം അറിയിച്ചു. ഉത്തർ പ്രദേശ് സർക്കാരിന്റെ കീഴിലുള്ള വനപ്രദേശത്തുകൂടിയായിരിക്കും ഈ പാതയുടെ പ്രധാന ഭാഗങ്ങൾ കടന്നു പോവുക. ഇതിനു വേണ്ട പാരിസ്ഥിതിക അംഗീകാരം ഉൾപ്പെടെയുള്ള പ്രവർത്തികൾ വേഗത്തിൽ നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വാഗ്ജാനം നല്കിയിട്ടുണ്ട്.

എലിവേറ്റഡ് റോഡും ടണലും

എലിവേറ്റഡ് റോഡും ടണലും

പുതിയ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ വരുമ്പോൾ ഒരു എലിവേറ്റഡ് റോഡും ഒരു ടണലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെറാഡൂണിന്റെ അതിർത്തി പ്രദേശമായ അതായത് നഗരത്തിൽ നിന്നും നിന്നും 25 കിലോമീറ്റർ അകലെയുള്ള ഗണേശ്പൂരിലെ ഭൂഗർഭ പാതയോട് ചേർന്നാണ് ടണൽ ഉണ്ടായിരിക്കുക. തും പുതിയ പാതയുടെ ഭാഗമായി മാറും.

പോക്കറ്റ് കാലിയാക്കാതെ പോകാം

പോക്കറ്റ് കാലിയാക്കാതെ പോകാം

നിലവിലെ പാത വഴി യാത്രാ ക്ലേശവും സമയനഷ്ടവുമായിരുന്നു യാത്രക്കാർക്കുണ്ടായിരുന്നത്. അഞ്ചര മണിക്കൂർ മുതൽ ആരു മണിക്കൂർ വരെ സമയം റോഡ് യാത്രയ്ക്ക് മാത്രം എടുക്കുന്നതിനാൽ യാത്രാ പ്ലാൻ ഉപേക്ഷിക്കുന്നവരും വിമാനത്തെ യാത്രയ്ക്കായി ഉപയോഗിക്കുന്നവരുമായിരുന്നു കൂടുതലും ആളുകൾ. പുതിയ പാത വരുന്നതോടെ ആളുകളുടെ എണ്ണം കൂടുകയും യാത്രാ ചിലവ് കുറയുകയും ചെയ്യും.

ഇനി റോഡ് മാർഗ്ഗം

ഇനി റോഡ് മാർഗ്ഗം

പദ്ധതി യാഥാർഥ്യമായാൽ 250 കിലോമീറ്റർ എന്നത് 180 കിലോമീറ്ററായി കുറയുക മാത്രമല്ല, യാത്രാ സമയത്തിലും പകുതിയോളും കുറവുണ്ടാകും അഞ്ചര മണിക്കൂർ എന്നത് രണ്ടര മണിക്കൂറായാണ് കുറയുന്നത്. ഇത് കൂടാതെ റോഡ് മാർഗ്ഗം കാഴ്ചകൾ കണ്ടു പോകുവാൻ സാധിക്കുമെന്നത് റോഡ് യാത്രികരുടെ എണ്ണത്തിൽ വര്‍ധനവ് ഉണ്ടാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പ്രാദേശിക വിനോദ സഞ്ചാരത്തിനും അതിനനുസരിച്ചുള്ള ഗുണഫലങ്ങളും ഉണ്ടാവും. പുതിയ എലിവേറ്റഡ് എക്‌സ്പ്രസ് വേ ബാഗ്പാട്ട്, സഹരന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വഴിയായിരിക്കും കടന്നു പോവുക. പദ്ധതി നടപ്പിലാകുമ്പോൾ റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതിനാൽ നിലവിൽ വിമാനത്തെ ആശ്രയിക്കുന്നവരും റോഡ് മാർ മാർഗ്ഗം തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷ.

 ഒറ്റനോട്ടത്തിൽ

ഒറ്റനോട്ടത്തിൽ

ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ വരുന്നതോടെ നിലവിലുള്ള 257 കിലോമീറ്റർ 180 കിലോമീറ്ററായും യാത്രാ സമയം അഞ്ചര മണിക്കൂറിൽ നിന്നും രണ്ടര മണിക്കൂറായും കുറയും.
നിലവിലെ മോദി നഗര്‍, മീറുറ്റ്, മുസാഫര്‍നഗര്‍, റൂര്‍ക്കീ റോഡ് മാറി ബാഗ്പാട്ട്, സഹരന്‍പൂര്‍ വഴിയായിരിക്കും എക്സ്പ്രസ് വേ പോവുക.
യാത്രകളിൽ സമയവും പണവും ഒരുപോലെ ലാഭിക്കാം.

വെള്ളത്തിനടിയിലെ ആദ്യ മെട്രോ... വിചിത്ര വിശേഷങ്ങളിങ്ങനെ!!വെള്ളത്തിനടിയിലെ ആദ്യ മെട്രോ... വിചിത്ര വിശേഷങ്ങളിങ്ങനെ!!

ഭൂട്ടാനിലേക്ക് സൗജന്യ പ്രവേശനം ഇനിയില്ല: ഇന്ത്യക്കാരും പണം മുടക്കണം!ഭൂട്ടാനിലേക്ക് സൗജന്യ പ്രവേശനം ഇനിയില്ല: ഇന്ത്യക്കാരും പണം മുടക്കണം!

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക് ഒറ്റ ദിവസത്തെ യാത്രഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക് ഒറ്റ ദിവസത്തെ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X