Search
  • Follow NativePlanet
Share
» »കൊവിഡ് ടെസ്റ്റ് ഇല്ലാതെ വിശ്വാസികളെ പ്രവേശിപ്പിക്കുവാന്‍ പുരി ജഗനാഥ ക്ഷേത്രം

കൊവിഡ് ടെസ്റ്റ് ഇല്ലാതെ വിശ്വാസികളെ പ്രവേശിപ്പിക്കുവാന്‍ പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രത്തില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം അനുവദിച്ചേക്കും. അടുത്തയാഴ്ചയോടുകൂടി വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് എളുപ്പമാക്കുക എന്ന ഉദ്ദേശത്തിലാണ് ക്ഷേത്രഭരണ സമിതി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നീണ്ട നാളത്തെ അടച്ചിടലകള്‍ക്കു ശേഷം ജനുവരി 3 നാണ് ക്ഷേത്രം വീണ്ടും തുറന്നത്. കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ സന്ദർശകരെ ക്ഷേത്രത്തിലേക്ക് അനുവദിക്കാനുള്ള ആശയം സംസ്ഥാന ആരോഗ്യ വകുപ്പിന്‍റേതാണ്.

പരീക്ഷണമെന്ന നിലയില്‍ ജനുവരി 21 മുതല്‍ ഇത് നടപ്പിലാക്കും. ഫെബ്രുവരി 21 വരെ ഇത് പ്രാബല്യത്തിലുണ്ടായിരിക്കും.
ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിനുള്ള നിര്‍ബന്ധിത പരിശോധന മാറ്റിവെച്ചേക്കാം. സമയമെടുത്തുള്ള പ്രക്രിയയായതിനാല്‍ ദൂരെനിന്ന് വരുന്നവരുള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലാണ്. എന്നാല്‍ കടകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം നടപ്പിലാക്കുന്നതുപോലെ കര്‍ഷനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുവാന്‍ ക്ഷേത്രഅധികാരികള്‍ ശ്രദ്ധിക്കണമെന്ന് ഒഡീഷ അഡീഷണല്‍ ചീഫ് സെക്രട്ടറി ഓഫ് ഹെല്‍ത്ത്, പ്രദിപ്താ കുമാര്‍ മോഹപത്ര പറഞ്ഞു.

12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പുരി ജഗനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്,. ചാര്‍ ധാമുകളില്‍ ഒന്നായ ക്ഷേത്രത്തിന്റെ നിര്‍മ്മിതി എ ഡി 1161 ൽ ആണ് പൂര്‍ത്തിയാക്കുന്നത്. രഥയാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രംചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്

Read more about: travel news puri temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X