Search
  • Follow NativePlanet
Share
» »40 വര്‍ഷങ്ങള്‍ക്കു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്ന് എലിസബത്ത് രാജ്ഞിയുടെ പൂന്തോട്ടം

40 വര്‍ഷങ്ങള്‍ക്കു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്ന് എലിസബത്ത് രാജ്ഞിയുടെ പൂന്തോട്ടം

നീണ്ട നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വിന്‍ഡ്‌സര്‍ കാസില്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

രാജകീയ ജീവിതത്തിന്‍റെ സുഖസൗകര്യങ്ങള്‍ നേരിട്ട് കണ്ടറിയുവാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്അസുലഭാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ കൊട്ടാരമായ വിന്‍ഡ്സര്‍ കാസിലിലെ പൂന്തോട്ടമാണ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. നീണ്ട നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വിന്‍ഡ്‌സര്‍ കാസില്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

Windsor Castle garden

അതിഗംഭീര കൊട്ടാരമായ വിന്‍ഡ്സര്‍ കാസിലിന്‍റെ പ്രധാന ഭാഗങ്ങളിലൊന്നായ ഈസ്റ്റ് ടെറസ് ഗാര്‍ഡനാണ് തുറന്നിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വാസസ്ഥലം ഇതിനു തൊട്ടടുത്തായാണുള്ളത് എന്നതാണ് ഈ ഗാര്‍ഡനെ അത്രയും പ്രസിദ്ധമാക്കുന്നത്. എന്നാല്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് ഇംഗ്ലീഷ് കൗണ്ടിയിലെ ബെര്‍ക് ഷെയര്‍ കൊട്ടാരത്തിലാണ് രാജ്ഞി പ്രിന്‍സ് ഫിലിപ്പുമൊത്ത് ചിലവഴിച്ചത്. പിന്നീട് ഇവര്‍ ബാല്‍മോറല്‍ കൊട്ടാരത്തിലേക്ക് നീങ്ങിയതോടെ വിന്‍ഡ്സര്‍ കാസില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുകയായിരുന്നു. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആഴ്ചാവസാനങ്ങളിലാണ് ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

3500 ല്‍ അധികം വരുന്ന റോസ് ചെടികളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒപ്പം തന്നെ വിന്‍ഡസര്‍ കാസിലിന്‍റെ ഒരു മുഖാപ്പിന്റെ ദൃശ്യവും ഈ ഉദ്യാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഒപ്പം തന്നെ പൂന്തോട്ടത്തിനു നടുവിലുള്ള ഫൗണ്ടെയ്നും കൂടി ചേരുമ്പോള്‍ ഇതിന്‍റെ ദൃശ്യം പറഞ്ഞറിയിക്കുവാനാവാത്ത വിധം ഭംഗിയുള്ളതാകും.

വിന്‍ഡ്സര്‍ കാസിലിനൊപ്പം തന്നെ പ്രാധാന്യമേറിയതാണ് ഇവിടുത്തെ ഈ ഗാര്‍ഡനും. രാജകീയ ഭവനത്തില്‍ നിന്നും പച്ചപ്പുള്ള കാഴ്ചകള്‍ കാണുക എന്ന ലക്ഷ്യത്തില് ജോര്‍ജ്ജ് നാലാമന്‍ രാജാവാണ് ഇതിന്‍റെ നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തത്. 1824 ല്‍ നിര്‍മ്മാണം ആരംഭിച്ച ഗാര്‍ഡന്‍ രണ്ടു വര്‍ഷമെടുത്ത് 1826 ലാണ് പൂര്‍ത്തിയായത്. ഹാംപ്ടണ്‍ കോര്‍ട്ടിലെ പ്രൈവി ഗാര്‍ഡനില്‍ നിന്നാണ് ഇവിടേക്കുള്ള പ്രതിമകളും രൂപങ്ങളും കൊണ്ടുവന്നത്. പിന്നീട് 1971 ല്‍ ഫിലിപ് രാജകുമാരന്‍ ഈ ഉദ്യാനത്തെ പുതുക്കിപ്പണിയുകയും വെങ്കലത്തില്‍ താമരയുടെ രൂപത്തിലുള്ള ഒരു ഫൗണ്ടെയ്ന്‍ ഇതിനു മധ്യത്തിലായി സ്ഥാപിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ വരെയുള്ള ആഴ്ചാവസാനങ്ങളിലായിരിക്കും ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറക്കുക. കൊട്ടാരത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

Read more about: gardens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X