Search
  • Follow NativePlanet
Share
» »ഏപ്രിൽ 15 മുതൽ സർവ്വീസുകൾ പുനരാരംഭിക്കുവാനൊരുങ്ങി റെയിൽവേ

ഏപ്രിൽ 15 മുതൽ സർവ്വീസുകൾ പുനരാരംഭിക്കുവാനൊരുങ്ങി റെയിൽവേ

21 ദിവസത്തെ ലോക് ഡൗൺ ഏപ്രിൽ 15ന് അവസാനിക്കാനിരിക്കേ, സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ.

21 ദിവസത്തെ ലോക് ഡൗൺ ഏപ്രിൽ 15ന് അവസാനിക്കാനിരിക്കേ, സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റ ഭാഗമായി മാർച്ച് 24 മുതലാണ് രാജ്യത്ത് ഇരുപത്തിയൊന്നു ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത്.
ഏപ്രിൽ 15 മുതൽ എല്ലാ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും റണ്ണിംഗ് സ്റ്റാഫും ഗാർഡുകളും ടിടിഇയും മറ്റ് ഉദ്യോഗസ്ഥരും ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തയ്യാറായിരിക്കണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Railways Has Begun Preparing To Resume All Its Services Soon

എങ്കിലും, മന്ത്രിമാര‌ടങ്ങുന്ന ഔദ്യോഗിക തലത്തിൽ നിന്നും പച്ചക്കൊടി ലഭിച്ചതിനു ശേഷം മാത്രമേ ഔദ്യോഗിക തീരുമാനം ഉണ്ടാവുകയുള്ളൂ.
ഇതിനിടെ സേവനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഒരു റെസ്റ്റോറേഷൻ പ്ലാൻ എല്ലാ റെയിൽവേ സോണുകൾക്കും അയ‌ച്ചി‌‌ട്ടുണ്ട്. റെയിൽ‌വേയുടെ ഷെഡ്യൂൾ‌, അവയുടെ ആവൃത്തി, റേക്കുകളുടെ ലഭ്യത എന്നിവ ഉൾ‌ക്കൊള്ളുന്നതാണ് ഷെഡ്യൂൾ.

നിർത്തിവെച്ച സർവ്വീസുകളിൽ 80 ശതമാനം സർവ്വീസുകളുംഏപ്രിൽ 15 ഓടേ തുടങ്ങുവാനാകുമെന്നാണ് റെയിൽവേ കരുതുന്നത്. രാജധാനി, ശതാബ്ദി, ദുരന്തോ ട്രെയിനുകളും ഒപ്പം ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഏപ്രിൽ പതിനഞ്ചോടെ തുടങ്ങുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർവ്വീസ് ആരംഭിക്കുന്നതോ‌ടെ റെയിൽ‌വേ എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ് നടത്താനും സർക്കാർ നിർദ്ദേശിച്ച പ്രകാരം എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാനും സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു.
പുതിയ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും റദ്ദാക്കൽ ഏപ്രിൽ 14 വരെ മാത്രമാണെന്നും അതുകൊണ്ടു തന്നെ "ഏപ്രിൽ 15 മുതൽ സേവനം പുനരാരംഭിക്കുന്നതിന് വരുന്നതിന് പുതിയ ഓർഡറുകളൊന്നും ആവശ്യമില്ല എന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

മാർച്ച് 24 ന് പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് 21 ദിവസത്തേക്ക് 13,523 ട്രെയിനുകളുടെ സർവീസ് റെയിൽ‌വേ നിർത്തിവച്ചിരുന്നു. എന്നാൽ ചരക്ക് ‌ട്രെയിനുകൾ ഇക്കാലയളവിൽ സർവ്വീസ് നടത്തിയിരുന്നു.

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽസ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X