Search
  • Follow NativePlanet
Share
» »നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോനഫലം നിര്‍ബന്ധമാക്കി രാജസ്ഥാന്‍.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോനഫലം നിര്‍ബന്ധമാക്കി രാജസ്ഥാന്‍. പഞ്ചാബ്, ഹരിയാന, മധ്യ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും രാജസ്ഥാനിലെത്തുന്നവര്‍ക്കാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

rajasthan

റിപ്പോര്‍ട്ട് അനുസരിച്ച് രാജസ്ഥാനിലേക്ക് വരുന്ന ഈ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 72 മണിക്കൂർ വരെയെങ്കിലും എടുത്ത ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ട് കയ്യില്‍ നിര്‍ബന്ധമായും കരുതിയിരിക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് നടപടി. COVID-19 പ്രോട്ടോക്കോളുകൾ പിന്തുടരുന്നതിൽ ആളുകൾ അശ്രദ്ധരായിരിക്കുന്നത് ഗൗരവതരമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ഗെഹ്ലോട്ട് പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണങ്ങൾ വേഗത്തിലാക്കുന്നതിന് പ്രാദേശിക സ്വയംഭരണ വകുപ്പുകള്‍ക്കും പിആര്‍ഡിക്കും അദ്ദേഹം നിര്‍ദ്ദേശം നല്കി. കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് സംസ്ഥാനത്ത് നല്ല വേഗതയിൽ നടക്കുന്നുണ്ടെങ്കിലും അത് ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിപ്പലാന്ത്രി എന്ന പെണ്‍കുട്ടികളുടെ നാട്!! പെണ്‍ജീവിതങ്ങള്‍ക്കു കാവലാകുന്ന മരത്തണലുകളുടെ കഥ!!പിപ്പലാന്ത്രി എന്ന പെണ്‍കുട്ടികളുടെ നാട്!! പെണ്‍ജീവിതങ്ങള്‍ക്കു കാവലാകുന്ന മരത്തണലുകളുടെ കഥ!!

തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാംപാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

Read more about: rajasthan travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X