Search
  • Follow NativePlanet
Share
» »ട്രാക്കിലെ ആഢംബരമായ പാലസ് ഓണ്‍ വീല്‍സ് സെപ്റ്റംബര്‍ മുതല്‍

ട്രാക്കിലെ ആഢംബരമായ പാലസ് ഓണ്‍ വീല്‍സ് സെപ്റ്റംബര്‍ മുതല്‍

വളരെക്കാലത്തെ ഇ‌ടവേളയ്ക്കു ശേഷം ഈ സെപ്റ്റംബര്‍ മാസം മുതല്‍ പാലസ് ഓണ്‍ വീല്‍സ് സര്‍വ്വീസുകള്‍ പുനരാരംഭിക്കും.

ട്രെയിന്‍ യാത്രയിലെ വൈവിധ്യങ്ങള്‍ തിരയുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒ‌‌ട്ടേറെ കാര്യങ്ങള്‍ ഒരുക്കിയി‌ട്ടുണ്ട്. ഏറ്റവും പുതിയതായി വന്ന വിസ്റ്റാഡോം കോച്ച് സര്‍വ്വീസുകള്‍ മുതല്‍ തീര്‍ത്ഥയാത്രാ പാക്കേജുകളും വിനോദസഞ്ചാര പാക്കേജുകളുമെല്ലാം ഇതിനുദാഹരണമാണ്. ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ആഢംബരാ യാത്രാ പ്രേമികള്‍ക്ക് ആവേശമമായി ഇന്ത്യയിലെ ആഢംബര ‌ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സ് ‌ട്രാക്കിലേക്ക് തിരികെയെത്തുന്നു. വളരെക്കാലത്തെ ഇ‌ടവേളയ്ക്കു ശേഷം ഈ സെപ്റ്റംബര്‍ മാസം മുതല്‍ പാലസ് ഓണ്‍ വീല്‍സ് സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കൊവിഡെനെത്തു‌ടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ് ഓണ്‍ വീല്‍സ് സര്‍വീസ് ന‌ടത്തിയിരുന്നില്ല.

Palace On Wheels

രാജസ്ഥാൻ ടൂറിസം വകുപ്പിന്‍റെ ഉ‍ടമസ്ഥതയിലുള്ള ഈ ‌ട്രെയിന്‍ സംസ്ഥാന സർക്കാരും ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരികെ കൊണ്ടുവരുവാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രാജസ്ഥാന്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായ ധര്‍മേന്ദ്ര റാത്തോഡ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും അഭിമാനകരമായ ടൂറിസം ഉൽപ്പന്നങ്ങളിലൊന്നാണ് ഈ സര്‍വീസ്. അടുത്തിടെ ജയ്പൂരിലെ പര്യാതൻ ഭവനിൽ ഫെഡറേഷൻ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം ഓഫ് രാജസ്ഥാൻ പ്രതിനിധി സംഘവുമായി നടത്തിയ കൂ‌ടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

രാജസ്ഥാന്‍ ‌ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 1982 മുതല്‍ പാലസ് ഓണ്‍ വീല്‍സ് സര്‍വീസ് ന‌ടത്തുന്നുണ്ട്. ഇന്ത്യയിലെ ആദ്യവിനോദസഞ്ചാരട്രെയിന്‍ കൂടിയാണിത്. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചാണ് യാത്രകള്‍. ഹെറിറ്റേജ് പാലസ് ഓണ്‍ വീല്‍സ് എന്നാണ് ഈ ട്രെയിന്‍ ഇപ്പോള്‍ അറിയപ്പെ‌ടുന്നത്.

രാജസ്ഥാനിലെ വിവിധ ഇ‌ടങ്ങളിലൂ‌ടെ ഏഴു രാത്രിയും എട്ടു പകലും യാത്ര ചെയ്യുന്ന വിധത്തിലാന്‍ണ് പാലസ് ഓണ്‍ വീല്‍സിലെ യാത്രാ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 23 കോച്ചുകളുള്ള ട്രെയിനില്‍ 104 പേര്‍ക്കാണ് ഒരു യാത്രയില്‍ അവസരമുണ്ടായിരിക്കുക. ഒപ്പം തന്നെ ട്രെയിനിലെ സേവനങ്ങള്‍ക്കായി 25 ജീവനക്കാരുമുണ്ടായിരിക്കും.‌

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X