Search
  • Follow NativePlanet
Share
» »85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം, ബിഹാറില്‍ ഒരുങ്ങുന്നത് അത്ഭുതങ്ങള്‍

85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം, ബിഹാറില്‍ ഒരുങ്ങുന്നത് അത്ഭുതങ്ങള്‍

ബീഹാറില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ. ഭാഗമായി സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള വിരവധി പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

പാട്ന: ബീഹാറില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ. ഭാഗമായി സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള വിരവധി പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് നളന്ദ ജില്ലയിലെ രാജ്ഗിറിലെ നാച്വറല്‍ സഫാരിയും ഗ്ലാസ്​ സ്​കൈവാക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് അദ്ദേഹം കഴിഞ്ഞ ദിവസം സന്ദര്‍ശിക്കുവാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു,'നാച്വർ സഫാരി'യുടെ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാനായാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്.

rajgir glass bridge
,

ചിത്രത്തിന് കടപ്പാട് IANS

ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതല്‍ ബീഹാറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് നാച്വര്‍ സഫാരി ഒരുങ്ങുന്നത്. റോപ് വേയും സാഹസിക വിനോദങ്ങളും ഇതിന്‍റെ ഭാഗമായിരിക്കും. നാച്വര്‍ സഫാരിയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഗ്ലാസ്​ സ്​കൈവാക്ക്​ ബ്രിഡ്​ജ്​.

പുതുവര്‍ഷത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജ് തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുന്നത്. 85 അടിയാണ് ഇതിന്‍റെ നീളം. രാജ്ഗിറിലെ അഞ്ച് കുന്നുകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഗ്ലാസ് ബ്രിഡ്ജ് പ്രദേശത്തിന്റെ മുഴുവന്‍ അതിമനോഹരമായ കാഴ്ചയാണ് നല്കുന്നത്.
ചൈനയിലെ ഹാം‌ഗ്സു ഗ്ലാസ് പാലത്തിന്റെ മാതൃകയിലാണ് ബീഹാറിലെ പാലം നിർമ്മിച്ചിരിക്കുന്നത്. 85 അടി നീളവും 6 അടി വീതിയുമുള്ള ഈ പാലത്തിന് ഒരു സമയം 40 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും. പുതുവർഷത്തിൽ വിനോദസഞ്ചാരികൾക്കായി പാലം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും വ്യത്യസ്തങ്ങളായ സാഹസിക അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന തരത്തിലുള്ള റൈഡുകളും ഇവിടെ സജ്ജമാണ്. എയര്‍ സൈക്ലിങാണ് അതില്‍ പ്രധാനം. ഒപ്പം റോപ് വേയും സജ്ജമാക്കും. ഓരോ ക്യാബിനിലും എട്ട് വിനോദ സഞ്ചാരികള്‍ക്കു വീതം പ്രവേശിക്കുവാന്‍ ആരംഭിക്കുന്ന 16 ഗ്ലാസ് ക്യാബിനുകള്‍ റോപ് വേയിലുണ്ടാകും.

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

Read more about: bihar wildlife adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X