വിനോദസഞ്ചാരരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി പഞ്ചാബ്. സംസ്ഥാനത്തെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പത്താൻകോട്ടിലെ രഞ്ജിത് സാഗർ തടാകത്തെ ലോകോത്തര ആഗോള വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് പഞ്ചാബ്. പഞ്ചാബ് സർക്കാർ നടത്തിയ നിക്ഷേപക ഉച്ചകോടിയിൽ ഈ പദ്ധതിയിലേക്കുള്ള ക്ഷണം സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഉച്ചകോടിയിൽ, മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം.

പത്താൻകോട്ടിലെ രഞ്ജിത് സാഗർ തടാകം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ അത്യാധുനിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി പറഞ്ഞു. പദ്ധതിക്ക് പരിസ്ഥിതി അനുമതിയും സ്റ്റേജ്-1 ഫോറസ്റ്റ് ക്ലിയറൻസും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്. . പഞ്ചാബിന് സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പ്രകൃതിദൃശ്യമാണുള്ളത്, തിവാരി പറഞ്ഞു.
74.76 ഏക്കറിൽ പച്ചപ്പുകളാലും കുന്നുകളാലും ചുറ്റപ്പെട്ട രഞ്ജിത് സാഗർ തടാകത്തിന് ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ട്. ഡൽഹൗസി, ധർമ്മശാല, പാലംപൂർ, ചമ്പ, വൈഷ്ണോദേവി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ടൂറിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും ഈ പുതിയ പദ്ധതിയിലൂടെ, ധാരാളം പൗരന്മാർ സൈറ്റ് പരിശോധിക്കുകയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്യും.
ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം
കപൂർത്തലയിലെ ദർബാർ ഹാൾ, ഗോൾ കോത്തി, സംഗ്രൂരിലെ സംഗ്രൂർ കോത്തി, അമൃത്സർ, മൊഹാലി കൺവെൻഷൻ സെന്ററുകൾ, ഷാപൂർ കണ്ടി ഫോർട്ട് എന്നിവയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസന വിഭാഗത്തിൽ പെടുന്ന മറ്റ് സൈറ്റുകൾ.