Search
  • Follow NativePlanet
Share
» »മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും, തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച മുതല്‍

മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും, തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച മുതല്‍

മകരവിളക്ക് പൂജകള്‍ക്കായി ശബരിമലയില്‍ വ്യാഴാഴ്ച നട തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതായിരിക്കില്ല.

മകരവിളക്ക് പൂജകള്‍ക്കായി ശബരിമലയില്‍ വ്യാഴാഴ്ച നട തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതായിരിക്കില്ല. വിശ്വാസികളെ വെള്ളിയാഴ്ച മുതല്‍ കരിമല വഴി കയറ്റിവിടും. ജനുവരി 14നാണ് മകരവിളക്ക്.
നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.

sabarimala

തിരുവാഭരണ ഘോഷയാത്ര ജനുവരി 12 - ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും. മകര വിളക്ക് കണക്കിൽ എടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും എന്നാണ് വിവരം. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. വരുന്ന മകര വിളക്ക് കണക്കിൽ എടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങൾ ആണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, 41 ദിവസം നീണ്ടു നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകർ ആണ് സന്നിധാനത്ത് ദർശനത്തിന് വേണ്ടി എത്തിയത്. .

ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത് എങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.

ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുംശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

ശബരിമലയോളം പ്രാധാന്യമുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഇതാണ്!!ശബരിമലയോളം പ്രാധാന്യമുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X