Search
  • Follow NativePlanet
Share
» »സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്!

സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്!

ചരിത്രത്തിലാദ്യമായി വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയുമായി സൗദി അറേബ്യ.

ചരിത്രത്തിലാദ്യമായി വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയുമായി സൗദി അറേബ്യ. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. വസ്ത്രം സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, രക്ഷാകര്‍ത്താവ് വേണമെന്ന നിബന്ധന എന്നിവയാണ് ഇത്രയും കാലം ടൂറിസ്റ്റുകളെ സൗദിയില്‍ നിന്ന് അകറ്റിയത്. പുതിയ തിരുമാനം സൗദിയിലെ സഞ്ചാര രംഗത്ത് പുത്തനുണര്‍വ്വ് സമ്മാനിക്കും. അഞ്ച് യുനസ്കോ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പതിനായിത്തോളം ടൂറിസ കേന്ദ്രങ്ങളാണ് സൗദിയില്‍ ഉള്ളത്. 11,500 കോടി റിയാലിന്‍റെ വരുമാനമാണ് പുതിയ തിരുമാനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

 വിഷന്‍ 2030

വിഷന്‍ 2030

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിദേശ വിനോദ സഞ്ചാരികൾക്ക് സൗദി പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ വില തകർച്ച നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് മറ്റു വഴികളിലൂടെ ഉണർവ്വ് നല്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മുൻകൂട്ടി വിസ ഇല്ലാതെ സൗദി സന്ദർശിക്കുവാനാണ് ഇതിലൂടെ സാധിക്കുക. യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും യൂറോപ്പിലെ 30 രാജ്യങ്ങളിൽ നിന്നും ഏഷ്യയിലെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പുതിയ നിയമം വഴി വിസയ്ക്ക് അപേക്ഷിക്കാം.

440 റിയാലിന് വിസ

440 റിയാലിന് വിസ

300 റിയാൽ വിസ ചാർജ്ജും 140 റിയാൽ ട്രാവൽ ഇൻഷുറന്‍സും ഉൾപ്പെടെ 440 റിയാലാണ് വിസ ചാർജ്ജായി ഈടാക്കുക. ഇത് കൂടാതെ വിസാ പ്രോസസിംഗ് നിരക്കും അധികമായി വരുന്ന നികുതികളും സന്ദർശകർ തന്നെ മുടക്കണം. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 8300 രൂപയാണ്. സെപ്റ്റംബർ 28 മുതൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നു തുടങ്ങി.
ഓൺലൈനായോ അല്ലെങ്കിൽ വിമാനത്താവളത്തിലെ മെഷീൻ ഉപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍
വിസ ആവശ്യങ്ങൾക്കായി പ്രത്യേക മെഷീൻ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു രാജ്യക്കാർക്ക് വിദേശങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്നും മുൻകൂട്ടി വിസ നേടാം.

വിസ ഓൺ അറൈവൽ ഈ രാജ്യക്കാർക്ക്

വിസ ഓൺ അറൈവൽ ഈ രാജ്യക്കാർക്ക്

ബ്രൂണെ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിന്മാന്‍, ചൈന, ഉത്തര അമേരിക്കയില്‍നിന്ന് കാനഡ, അമേരിക്ക, ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലാന്റ്, ഓസ്ട്രേലിയ, യൂറോപ്പില്‍നിന്ന് ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റാണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്ടെന്‍സ്റ്റൈന്‍, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, ഹോളണ്ട്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ളോനിയ, സ്പെയിന്‍,സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലാന്റ്, മൊണാകൊ, ഉക്രൈന്‍, ഇംഗ്ലണ്ട്, ബള്‍ഗേറിയ, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ്, അന്‍ഡോറ, റഷ്യ, മോണ്ടിനെഗ്രോ, സാന്‍ മറിനോ എന്നീ രാജ്യക്കാർക്കാണ് ആദ്യ ഘട്ടത്തിൽ വിസ ഓൺ അറൈവൽ ലഭ്യമാക്കിയിരിക്കുന്നത്.

PC: Irshadpp

ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിൽ

ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിൽ

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അടുത്ത ഘട്ടത്തിൽ മാത്രമേ വിസ ഓൺ അറൈവൽ സംവിധാനം ലഭ്യമാവുകുള്ളൂ. എന്നാൽ ഇന്ത്യയ്ക്ക് ഓൺലൈനായി വിസ സ്വന്തമാക്കുവാൻ അവസരങ്ങളുണ്ട്.

മൂന്നു മാസം കഴിഞ്ഞാൽ റീ എൻട്രി

മൂന്നു മാസം കഴിഞ്ഞാൽ റീ എൻട്രി

ആറു മാസമാണ് ഇതനുസരിച്ച് സൗദി അറേബ്യയിൽ താമസിക്കുവാനാവുക. എന്നാൽ മൂന്നു മാസം കഴിയുമ്പോൾ റീ എൻട്രി നിർബന്ധമാണ്. ഈ മൂന്ന് മാസം അഥവാ 90 ദിവസം കഴിഞ്ഞ് വിസ പുതുക്കിയാൽ വീണ്ടും 90 ദിവസം കൂടി ഇവിടെ തുടരാം.
എന്നാൽ വിദേശ സഞ്ചാരികൾക്ക് സൗദിയിൽ ആകെ താമസിക്കുന്ന സമയം 180 ദിവസത്തിൽ കൂടുതൽ കൂടുവാനും പാടില്ല.

PC: FuturisticalTee

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

സൗദി സന്ദർശിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വസ്ത്ര ധാരണവും പൊതുസ്ഥലത്തെ പെരുമാറ്റവും. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുവാനോ പൊതു സ്ഥലങ്ങളിൽ നിന്നു ചുംബിക്കുവാനോ ഇവിടെ നിയമം അനുവദിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നവരാരായാലും കനത്ത പിഴയാണ് അവരെ കാത്തിരിക്കുന്നത്. എന്നാല്‍ ടൂറിസ്റ്റ് വിസയിൽ ഇവിടെ എത്തുന്നവർക്ക് ശരീരം മുഴുവൻ മറയ്ക്കുന്ന രീതിയിലുള്ള അബായ വസ്ത്രം നിർബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം സൗദി ടൂറിസം കമ്മീഷൻ ചെയർമാൻ അഹമദ് അൽ ഖതീബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

പ്രവേശനമില്ല

പ്രവേശനമില്ല

ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് മക്കയിലേക്കും മദീനയിലേകും പ്രവേശനമില്ല. അതേസയം അല്‍ ഉല, ചെങ്കടല്‍ പദ്ധതികള്‍ വിദേശികളെ മാത്രം ലക്ഷ്യം വെച്ചാണ് ഭരണകുടം ഒരുക്കിയിരിക്കുന്നത്.

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴിഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

ജീവിക്കാൻ കൊള്ളുന്ന ഇന്ത്യയിലെ രണ്ടേ രണ്ടിടങ്ങൾ!ജീവിക്കാൻ കൊള്ളുന്ന ഇന്ത്യയിലെ രണ്ടേ രണ്ടിടങ്ങൾ!

PC:Javierblas

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X