Search
  • Follow NativePlanet
Share
» »ഷെങ്കൻവിസ ഇനി പൊള്ളും! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ

ഷെങ്കൻവിസ ഇനി പൊള്ളും! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ

സഞ്ചാരികളുടെ യൂറോപ്യൻ യാത്ര മോഹങ്ങൾക്ക് ഇരുട്ടടിയായി ഷെൻഗൻ വിസ ഫീസ് നിരക്ക് വർദ്ധിപ്പിക്കുന്നു. 2020 ഫെബ്രുവരി 02 മുതലാണ് വിസാ ഫീസ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരിക. എന്താണ് ഷെൻഗൻ വിസയെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും എങ്ങനെയാണ് ഷെങ്കൻ വിസാ ഫീസ് വര്‍ദ്ധനവ് സഞ്ചാരികളെ ബാധിക്കുക എന്നും നോക്കാം...

ഷെങ്കൻ വിസ

ഷെങ്കൻ വിസ

യൂറോപ്പ് സന്ദര്‍ശിക്കുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും അവിടെ താമസമാക്കിയിട്ടുള്ളവർക്കും ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന സൗകര്യങ്ങളിലൊന്നാണ്

ഷെങ്കൻ വിസ.

അതിർത്തി എന്ന ആശയമില്ലാതെ സ്വതന്ത്ര്യമായി സഞ്ചരിക്കുവാൻ സഹായിക്കുന്ന ഷെങ്കൻ വിസയുടെ പരിധിയിൽ ആദ്യ കാലത്ത് ഏഴു രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനു കാരണം 1985 ൽ ഒപ്പുവെച്ച ഉടമ്പടിയിൽ ഏഴു രാജ്യങ്ങളാണ് ഉണ്ടായിരുന്നത് എന്നതാണ്. . ഇന്ന് 29 രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളായുള്ളത്. ഷെങ്കൻ വിസയുണ്ടെങ്കിൽ പാസ്പോർട്ട് ഇല്ലാതെ യൂറോപ്യൻ യൂണിയനിയലെ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.

 29 ഷെങ്കൻ രാജ്യങ്ങൾ

29 ഷെങ്കൻ രാജ്യങ്ങൾ

ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ രാജ്യങ്ങളിലൂടെ ഷെൻഗൻ വിസയുപയോഗിച്ച് യാത്ര ചെയ്യാം.

ഇത് കൂടാതെ നോർവെയും ഐസ് ലാൻഡും ഷെൻഗൻ വിസ അവരുടെ രാജ്യത്ത് അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടന്‍, അയർലൻഡ് എന്നീ രണ്ടു രാജ്യങ്ങളിലും ഷെൻഗൻ വിസ അനുവദിച്ചിട്ടില്ല.

വിസയെടുത്താൽ

വിസയെടുത്താൽ

ഷെൻങ്കൻ രാജ്യങ്ങളിലൂടെ അതിർത്തി കടക്കുന്ന പ്രശ്നങ്ങളും നൂലാമാലകളും കാര്യമായി അലട്ടാതെ ഷെൻങ്കൻ വിസയുണ്ടെങ്കിൽ യാത്ര ചെയ്യാം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. യൂറോപ്പിൽ യാത്ര ചെയ്യുമ്പോൾ ആദ്യം ഏത് ഷെങ്കൻ രാജ്യത്താണോ ഇറങ്ങുന്നത്, അവിടെ വേണം വിസയ്ക്ക് അപേക്ഷിക്കുവാൻ. അവിടെ നിന്നും വിസ കിട്ടിക്കഴിഞ്ഞാൽ മറ്റു ഷെന്‍ങ്കൻ രാജ്യങ്ങളും ഇതിനെ അംഗീകരിക്കുന്നതിനാൽ പ്രശ്നങ്ങളൊന്നുമില്ല. അതിർത്തി കടക്കുന്ന ബുദ്ധിമുട്ടുകളും വലിയ പരിശോധനകളും ഒന്നുമില്ലാതെ അടുത്ത രാജ്യത്തേയ്ക്ക് ഇങ്ങനെ കടക്കുവാൻ സാധിക്കും.

ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ

ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ

ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. യാത്ര ചെയ്യുമ്പോൾ ആദ്യം ഏത് ഷെങ്കൻ രാജ്യത്താണോ ഇറങ്ങുന്നത് അവിടെ വേണം വിസയ്ക്ക് അപേക്ഷിക്കുവാൻ. അല്ലെങ്കിൽ ഏതേ രാജ്യത്താണോ കൂടുതൽ ദിവസങ്ങൾ ചിലവഴിക്കുന്നത്, അവിടെ വിസയ്ക്ക് അപേക്ഷിക്കാം.

ഷെന്‍ഗൻ വിസ അപേക്ഷയ്ക്കൊപ്പം ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട്, മെഡിക്കൽ / ട്രാവൽ ഇൻഷുറൻസ് ,

മടക്ക യാത്രയ്ക്കുൾപ്പെടെയുള്ള ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ വിശദാംശങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസുകൾ, പുതി പാസ്പോർട് സൈസ് ഫോട്ടോ തുടങ്ങിയവ ആവശ്യമാിയ വരും. പാസ്പോർട്ടിൽ കുറഞ്ഞത് 3 ബ്ലാങ്ക് പേജ് എങ്കിലും വേണം.

കൂടാതെ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കൃത്യമായ ട്രാവൽ പ്ലാൻ കൂടി കാണിക്കുന്നത് വിസ കിട്ടുവാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ഷെങ്കൻ വിസാ വര്‍ദ്ധനവ് ഇങ്ങനെ

ഷെങ്കൻ വിസാ വര്‍ദ്ധനവ് ഇങ്ങനെ

2020 ഫെബ്രുവരി 02 മുതലാണ് ഷെന്‍ങ്കൻ വിസാ ഫീസ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരിക.

നിലവിലെ 60 യൂറോ (4729രൂപ)യിൽ നിന്നും 80 യൂറോ(6306രൂപ)യായാണ് വർധനവ്. അതായത് ഏകദേശം 1500 ഓളം രൂപ ഇനി മുതൽ ഷെൻങ്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ മുൻപത്തേതിൽ നിന്നും അധികമായി ചിലവാക്കേണ്ടി വരും. നിലവിൽ ആറു വയസ്സിനു മുകളിലുള്ള കുട്ടികൾക്കുണ്ടായിരുന്ന വിസാ ചാർജ് 25 യൂറോയിൽ നിന്നും 40 യൂറോയായി ഉയരും. ശിശുക്കൾക്കും ആറു വയസ്സിൽ താഴെയുള്ളവർക്കും വിസ ബാധകമല്ല.

2006 ന് ശേഷം ആദ്യമായാണ് ഷെങ്കൻവിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. 2020 ജനുവരി 28 ലെ നിരക്ക് അനുസരിച്ച് 78.60 രൂപയാണ് ഒരു യൂറോയുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്,

പരിധിയില്ലാതെ യാത്ര ചെയ്യുവാൻ

പരിധിയില്ലാതെ യാത്ര ചെയ്യുവാൻ

അതിർത്തികളും വിലക്കുകളുമില്ലാതെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും കണ്ടു വരുവാൻ ഷെങ്കൻ വിസ സഹായിക്കും. 29 രാജ്യങ്ങൾ ആ വിസയെ അംഗീകരിക്കുന്നതിനാൽ അല്പം പണം ചിലവാക്കുവാൻ തയ്യാറാണെങ്കിൽ ഈ യാത്രയ്ക്കൊരുങ്ങാം.

ഇന്ത്യക്കാർക്ക് വിസയില്ലാതെ 15 ദിവസം മലേഷ്യയിൽ കറങ്ങാം... പുതിയ വിസാ പോളിസിയുമായി മലേഷ്യ

സൗദിയിൽ ഇന്ത്യക്കാർക്ക് ഇനി ഓൺ അറൈവൽ വിസ...നിബന്ധന ഇത് മാത്രം

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more