Search
  • Follow NativePlanet
Share
» »സീ പ്ലെയിനില്‍ കയറാന്‍ മാലീദ്വീപ് വരെ പോകേണ്ട, ഇനി കടലിലൂടെ പറക്കാം ഇന്ത്യയിലും

സീ പ്ലെയിനില്‍ കയറാന്‍ മാലീദ്വീപ് വരെ പോകേണ്ട, ഇനി കടലിലൂടെ പറക്കാം ഇന്ത്യയിലും

കരയില്‍ നിന്നും കടലില്‍ നിന്നും ഒരുപോലെ പറന്നു പൊങ്ങി അത്ഭുതപ്പെടുത്തുന്ന സീ പ്ലെയിനുകള്‍ ഇതാ ഇന്ത്യയിലുമെത്തുന്നു.

മാലിദ്വീപ് സഞ്ചാരികള്‍ക്കൊരുക്കിയിരുന്ന അതിശയങ്ങളിലൊന്നായ പ്ലെയിന്‍ ഇന്ത്യയിലുമെത്തുന്നു. ജലവിമാനമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സീ പ്ലെയിന്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കരയില്‍ നിന്നും കടലില്‍ നിന്നും ഒരുപോലെ പറന്നു പൊങ്ങി അത്ഭുതപ്പെടുത്തുന്ന സീ പ്ലെയിനുകള്‍ ഇതാ ഇന്ത്യയിലുമെത്തുന്നു.

ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ ഉദ്ഘാടനം ചെയ്യും. സബര്‍മതി തീരത്തെയും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെയും തമ്മില്‍ ബന്ധപ്പിക്കുന്നതാണ് ആദ്യ സര്‍വ്വീസ്. ഒരു സമയം 12 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന 19 സീറ്റർ സീപ്ലെയിൻ ആയിരിക്കും ഇവിടെ സര്‍വ്വീസ് നടത്തുക. ഇന്ത്യയില്‍ ആകെ 16 റൂട്ടുകളില്‍ സീ പ്ലെയിന്‍ സര്‍വ്വീസുകളുണ്ടായിരിക്കും.

seaplane

19 സീറ്റുകളുള്ള ട്വിന്‍ ഓട്ടര്‍ 300 വിമാനമാണിത്. ഇതില്‍ 14 സീറ്റ് മാത്രമാണ് യാത്രക്കാര്‍ക്കുള്ളത്. കെവാദിയ- അഹമ്മദാബാദ് റൂട്ടില്‍ ദിവസം എട്ട് സര്‍വീസുകളാണ് വിമാനം നടത്തുക. സ്‌പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടക്കും,

വിനോദ സഞ്ചാരം വളര്‍ത്തുവാന്‍

രാജ്യത്ത് വിനോദ സഞ്ചാരം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഉഡാന്‍ സ്കീമിന്റെ ഭാഗമായി സീ പ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സർക്കാർ ആരംഭിച്ച പ്രാദേശിക വിമാനത്താവള വികസന പദ്ധതിയാണ് ഉഡാൻ

രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഈ സീപ്ലെയിനുകൾക്ക് ലാൻഡിംഗിനും ടേക്ക് ഓഫ് ചെയ്യുവാനും സൗകര്യപ്രദമാകുന്ന കൂടുതൽ വാട്ടർ എയറോഡ്രോമുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്; നിലവില്‍ ഇത്തരതില്‍ 10 സൈറ്റുകൾ ഉണ്ട്.

സ്റ്റാച്യു ഓഫ് യൂണിറ്റി, ഗുജറാത്ത്,
ഷത്രുഞ്ജയ് ഡാം, ഗുജറാത്ത്,
സബർമതി റിവർഫ്രണ്ട്, ഗുജറാത്ത്,
നാഗാർജുന സാഗർ ഡാം, തെലങ്കാന.
പ്രകാശം ബാരേജ്, ആന്ധ്രാപ്രദേശ്,
ഉമ്രാങ്‌സാവോ റിസർവോയർ, അസം,
ബ്രഹ്മപുത്ര റിവർഫ്രണ്ട്, അസം,
ലോംഗ് ഐലന്റ്, ആൻഡമാൻ & നിക്കോബാർ,
സ്വരാജ് ദ്വീപ്, ആൻഡമാൻ & നിക്കോബാർ,
ഷഹീദ് ദ്വീപ്, ആൻഡമാൻ & നിക്കോബാർ, എന്നീ പത്ത് ഇ‌ടങ്ങളിലാണ് വാട്ടർ എയറോഡ്രോമുകൾ നിലവിലുള്ളത്.

ഉത്തരാഖണ്ഡിൽ യമുന മുതൽ ടപ്പർ ഡാം വരെയും ഈ സേവനം പ്രതീക്ഷിക്കുന്നു.

നെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളുംനെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളും

മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍

കൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെകൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെ

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

Read more about: adventure travel news gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X