Search
  • Follow NativePlanet
Share
» »സേവാ സർവ്വീസ് ട്രെയിൻ-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സേവാ സർവ്വീസ് ട്രെയിൻ-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരക്കുള്ള റെയിൽവേ റൂട്ടുകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സേവാ സർവ്വീസ് ട്രെയിനുകൾ ഓടിത്തുടങ്ങി.

തിരക്കുള്ള റെയിൽവേ റൂട്ടുകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സേവാ സർവ്വീസ് ട്രെയിനുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 10 സേവാസർവ്വീസ് ട്രെയിനുകളുടെ സര്‍വ്വീസിനാണ് തുടക്കം കുറിച്ചത്. ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍ ഡെൽഹി-ഷാംലി പ്രതിദിന ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു...വിശദാംശങ്ങളിലേക്ക്...

സേവാ സർവ്വീസ് ട്രെയിൻ

സേവാ സർവ്വീസ് ട്രെയിൻ

തിരക്കുള്ള റൂട്ടുകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നത്തിനായാണ് സേവാ സർവ്വീസ് ട്രെയിനുകൾ എത്തുന്നത്. വൻ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് യാത്രാ ദുരിതം പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ആദ്യ ഘട്ടം പത്തു ട്രെയിനുകൾ

ആദ്യ ഘട്ടം പത്തു ട്രെയിനുകൾ

ആദ്യ ഘട്ടത്തിൽ പത്തു സേവാ സർവ്വീസ് ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഇതിൽ ഏറ്റവും അധികം നേട്ടം കൊയ്യാനായത് തമിഴ്നാടിനാണ്. പത്തു ട്രെയിനുകളിൽ മൂന്നെണ്ണവും സതേൺ റെയില്‍വേയ്ക്ക് കീഴിലുള്ള സേലം ഡിവിഷനാണ് ലഭിച്ചത്. ഓരോരോ റെയിൽവേ മേഖലകളിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ചാണ് റൂട്ടുകൾ തിരഞ്ഞെടുത്തത്. എന്നാൽ കേരളത്തിന് ഒരു ട്രെയിൻ പോലും അനുവദിച്ചിട്ടില്ല.

ട്രെയിനുകൾ

ട്രെയിനുകൾ

പ്രതിദിന സർവ്വീസ് നടത്തുന്ന അഞ്ച് ട്രെയിനുകളും ആഴ്ചയിൽ ആറു ദിവസമുള്ള അഞ്ച് ട്രെയിനുകളും ചേരുന്നതാണ് സേവാ ട്രെയിൻ.
ഡൽഹി-ഷാംലി, ദിബ്രുഗഡ്- മർക്കോങ്സെലക്, ഭുവനേശ്വർ-ന്യായ്ഗഡ് ടൗൺ, കോട്ട-ജൽവാർ സിറ്റി, കോയമ്പത്തൂർ- പഴനി എന്നിവയാണ് പ്രതിദിന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ.
കോയമ്പത്തൂർ-പൊള്ളാച്ചി, കരൂർ-സേലം, യശ്വന്ത്പുര- തുമകൂരു, അസർവൊ- ഹിമ്മത്ത് നഗർ, വഡനഗർ- മെഹ്സാന എന്നിവയാണ് ആഴ്ചയിൽ ആറു ദിവസമുള്ള ട്രെയിനുകൾ.

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..

ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരംടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരം

Read more about: travel tips train travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X