Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിന്‍റെ ഒരുഭാഗം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിന്‍റെ ഒരുഭാഗം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിയാച്ചിൻ ബേസ് ക്യാംപ് (11,000 അടി) മുതൽ കുമാർ പോസ്റ്റ് (15,000 അടി) വരെയുള്ള ഭാഗമാണ് ഇതുവഴി സഞ്ചാരികൾക്ക് സന്ദർശിക്കുവാൻ സാധിക്കുക.

siachen

ചൈനീസ് അതിർത്തിയോട് ചേർന്ന് ഇന്ത്യ പണിത തന്ത്രപ്രധാനമായ പാലം ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ബിപിൻ റാവത്തും പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. കരസേനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ 1984 മുതൽ ആളുകൾക്ക് പൂർണ്ണമായും പ്രവേശനം നിരോധിച്ചിരുന്നു. സാധാരണക്കാരായ ആളുകൾക്ക് അടുത്തകാലം വരെ ഇവിടെ പ്രവേശിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. പര്യവേക്ഷകർക്കും വളരെ കുറച്ച് പത്രപ്രവർത്തകർക്കും മാത്രമായിരുന്നു നിരവധി നിബന്ധനകളോടെ പ്രവേശനം നല്കിയിരുന്നത്. പാക്കിസ്ഥാൻ, ചൈന അതിർത്തിയോട് ചേർന്നാണ് സിയാച്ചിൽ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 18,875 അടി ഉയരത്തിലാണ് സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരുമുള്ള ഹെലിപ്പാഡും ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയും ഇവിടെയാണ്.

PC:Haseeb97

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X