Search
  • Follow NativePlanet
Share
» »ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

നഗരത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം ഹാൾട്ട് സ്റ്റേഷനായ ദേഹനഹള്ളിയിലേക്കാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

ബാംഗ്ലൂരിലെ ഏറ്റവും ബുദ്ധിമു‌‌ട്ടുള്ള യാത്രകളിലൊന്നാണ് കെംപഗൗഡ അന്താരാഷ്‌ട്ര വിമാത്താവളത്തിലേക്കുള്ളത്. വഴിയിലെ ഗതാഗതക്കുരുക്കും മോശം റോഡും മാത്രമല്ല, ഉയര്‍ന്ന ‌ടിക്കറ്റ് നിരക്കും പലപ്പോഴും മടുപ്പിക്കാറുണ്ട്. ഇപ്പോഴിതാ, നഗരത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ഈ യാത്രയ്ക്ക് ഒരു പരിഹാരം വന്നിരിക്കുകയാണ്. സൗത്ത് വെസ്റ്റേൺ റെയിൽവേ ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് അധിക കണക്റ്റിവിറ്റി നൽകുന്നതിന്, മെമു തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗരത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം ഹാൾട്ട് സ്റ്റേഷനായ ദേഹനഹള്ളിയിലേക്കാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

നാല് സ്റ്റേഷനുകള്‍

നാല് സ്റ്റേഷനുകള്‍

സിറ്റി റെയിൽവേസ്റ്റേഷൻ, കന്റോൺമെന്റ്, യെലഹങ്ക, ദേവനഹള്ളി എന്നീ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നാണ് ഹാള്‍‌ട്ട് സ്റ്റേഷനിവേക്ക് മെമു സര്‍വീസ് നടത്തുന്നത്. ദേവനഹള്ളിയില്‍ നിന്നും 3.5 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

PC:Asif Ahmed

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നു 30 മുതല്‍ 35 രൂപ വരെയാണ് ദേവനഹള്ളി ഹാൾട്ട് സ്റ്റേഷന്‍ വരെ എത്തിച്ചേരുവാന്‍ വേണ്ട തുക. ഇവി‌‌ടെ നിന്നും വിമാനത്താവളത്തിലേക്ക് പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെ‌ടു‌ത്തിയി‌ട്ടുണ്ട്. ആഴ്ചയില്‍ ആറു ദിവസമാണ് ഈ സര്‍വീസ് ലഭ്യമാക്കിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ ഇതുണ്ടായിരിക്കില്ല.

ചിലവ് കുറവും സമയലാഭവും

ചിലവ് കുറവും സമയലാഭവും

മെമു സര്‍വീസ് വന്നതോ‌ടെ എയര്‍പോര്‍ട്ട് യാത്രകള്‍ ഇനി കുറഞ്ഞ ചിലവിലും സമയത്തിലും ന‌ടത്താം. ബാംഗ്ലൂര്‍ മെ‌‌ട്രോ ‌ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (BMTC) വായൂ വജ്ര ബസുകളെയാണ് ആളുകള്‍ എയര്‍പോര്‍ട്ട് യാത്രയ്ക്കായി ആശ്രയിക്കുന്നത്. 230 രൂപ മുതലാണ് ഇതിന്റെ ‌ടിക്കറ്റ് നിരക്ക്, സ്വകാര്യ ‌ടാക്സികള്‍ക്ക് ആയിരം രൂപയോളം ചിലവാകും. മെമു വഴി ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 45 മിനിറ്റില്‍ വിമാനത്താവളത്തിലെത്താം.

ട്രെയിന്‍ നമ്പറും യാത്രാ വിശദാംശങ്ങളും

ട്രെയിന്‍ നമ്പറും യാത്രാ വിശദാംശങ്ങളും

ട്രെയിൻ നമ്പർ 06523 / 06524

എസ്എംവിബി (സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബയ്യപ്പനഹള്ളി) - കെഎസ്ആർ ബെംഗളൂരു - എസ്എംവിബി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ:
ട്രെയിൻ നമ്പർ 06523 എസ്എംവിബി -കെഎസ്ആർ ബെംഗളൂരു മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എസ്എംവിബിയിൽ നിന്ന് 03.15 മണിക്ക് പുറപ്പെട്ട് 04.00 മണിക്ക് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരുന്നു.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 065224 കെഎസ്ആർ ബെംഗളൂരു - എസ്എംവിബി മെമു അൺറിസർവ്ഡ് എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 21.30-ന് പുറപ്പെട്ട് 22.05-ന് എസ്എംവിബിയിൽ എത്തിച്ചേരുന്നു.

PC:JK

ട്രെയിൻ നമ്പർ 06531/06532

ട്രെയിൻ നമ്പർ 06531/06532

കെഎസ്ആർ ബെംഗളൂരു - ദേവനഹള്ളി - കെഎസ്ആർ ബെംഗളൂരു മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽട്രെയിൻ നമ്പർ 06531/06532

ട്രെയിൻ നമ്പർ 06531 കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 04.55-ന് പുറപ്പെട്ട് 06.20-ന് ദേവനഹള്ളിയിൽ എത്തിച്ചേരും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06532 ദേവനഹള്ളി-കെഎസ്ആർ ബെംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് 19.50-ന് ദേവനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 21.20-ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
ബംഗളൂരു കന്റോൺമെന്റ്, ബൈയ്യപ്പനഹള്ളി, യെലഹങ്ക, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.

ട്രെയിൻ നമ്പർ 06533/06534

ട്രെയിൻ നമ്പർ 06533/06534

ദേവനഹള്ളി - യെലഹങ്ക - കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം റെയിൽവേ സ്റ്റേഷൻ മെമു അൺറിസർവ്ഡ് എക്‌സ്പ്രസ് സ്പെഷ്യൽ:

ട്രെയിൻ നമ്പർ 06533 ദേവനഹള്ളി - യെലഹങ്ക മെമു എക്സ്പ്രസ് സ്പെഷൽ ദേവനഹള്ളിയിൽ നിന്ന് 06.30 മണിക്ക് പുറപ്പെട്ട് 07.00 മണിക്ക് യെലഹങ്കയിൽ എത്തിച്ചേരും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06534 യെലഹങ്ക - കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ മെമു അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ യെലഹങ്കയിൽ നിന്ന് 07.45 മണിക്ക് പുറപ്പെട്ട് 08.03 മണിക്ക് കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 06535 / 06536

ട്രെയിൻ നമ്പർ 06535 / 06536

ദേവനഹള്ളി - ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ നമ്പർ 06535 / 06536:

ട്രെയിൻ നമ്പർ 06535 ദേവനഹള്ളി-ബെംഗളൂരു കന്റോൺമെന്റ് മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ദേവനഹള്ളിയിൽ നിന്ന് 08.50 മണിക്ക് പുറപ്പെട്ട് 10.10 മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
തിരിച്ചുള്ള ട്രെയിൻ നമ്പർ 06536 ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് 12.20 മണിക്ക് പുറപ്പെട്ട് 13.40 മണിക്ക് ദേവനഹള്ളിയിൽ എത്തിച്ചേരും.
കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, യെലഹങ്ക, ബൈയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.

PC:softeeboy

ട്രെയിൻ നമ്പർ 06537 / 06538

ട്രെയിൻ നമ്പർ 06537 / 06538

ദേവനഹള്ളി - ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽട്രെയിൻ നമ്പർ 06537 / 06538

ട്രെയിൻ നമ്പർ 06537 ദേവനഹള്ളി-ബെംഗളൂരു കന്റോൺമെന്റ് മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ദേവനഹള്ളിയിൽ നിന്ന് 14.00 മണിക്ക് പുറപ്പെട്ട് 15.15 മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
തിരിച്ചുള്ള ട്രെയിൻ നമ്പർ 06538 ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് 16.00 മണിക്ക് പുറപ്പെട്ട് 17.25 മണിക്ക് ദേവനഹള്ളിയിൽ എത്തിച്ചേരും.
കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, യെലഹങ്ക, ബൈയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.

PC:Jan Gemerle

ട്രെയിൻ നമ്പർ 06539/06540

ട്രെയിൻ നമ്പർ 06539/06540

ദേവനഹള്ളി - യെലഹ്‌നക - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ നമ്പർ 06539/06540 :

ട്രെയിൻ നമ്പർ 6539 ദേവനഹള്ളി-യെലഹങ്ക മെമു എക്‌സ്‌പ്രസ് 17.50-ന് ദേവനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 18.20-ന് യെലഹങ്കയിൽ എത്തിച്ചേരും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06540 ​​യെലഹങ്ക - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ യെലഹങ്കയിൽ നിന്ന് 19.15 മണിക്ക് പുറപ്പെട്ട് 19.45 ന് ദേവനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ഈ ട്രെയിനിന് കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ ഇരുവശങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കും. ഈ ട്രെയിനിന് ബെംഗളൂരു കന്റോൺമെന്റിൽ ഇരുവശങ്ങളിലും സ്റ്റോപ്പുണ്ടാകും.

PC:Sid Balachandran

ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാംബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X