Search
  • Follow NativePlanet
Share
» »രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാനായി രാമായണ സര്‍ക്യൂട്ട് ടൂറിസം അവതരിപ്പിക്കുകയാണ് ശ്രീലങ്ക

രാമായണവുമായി ഇന്ത്യയോളം തന്നെ ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് ശ്രീലങ്കയും. സീതയെ തട്ടിക്കൊണ്ടുപോയ രാവണന്‍റെ സാമ്രാജ്യമായ ശ്രീലങ്കയില്‍ അങ്ങോളമിങ്ങോളം രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങള്‍ കാണാം. രാവണ സൈന്യും രാമസൈന്യവും മുഖാമുഖം നിന്ന യുദ്ധഭൂമിയും രാവണന്‍ സീതയെ പാര്‍പ്പിച്ച അശോകവാടികയുമെല്ലാം ഇവിടുത്തെ പേരെടുത്ത ചില തീര്‍ത്ഥാടന സ്ഥാനങ്ങളാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാനായി രാമായണ സര്‍ക്യൂട്ട് ടൂറിസം അവതരിപ്പിക്കുകയാണ് രാജ്യം.

Ramayana

ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെ കടന്നുപോകുന്ന രാജ്യം അതിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി, ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി രാമായണ പാത പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്ക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശ്രീലങ്കയുടെ പുതിയ ടൂറിസം ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ അറിയിച്ചു.

ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..

വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിന് ശ്രീലങ്ക രാമായണ പാത വികസിപ്പിക്കും. രാമായണവുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളും പുരാതന സ്ഥലങ്ങളും ശ്രീലങ്കയിലുണ്ട്. സീതയെ രാവണൻ തടവിലാക്കിയ അമ്മൻ ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു. നദിക്കടുത്തുള്ള പാറയിൽ ഹനുമാന്റെ കാൽപ്പാടുകൾ ഇവിടെ കാണാം. ലങ്കയിലെത്താൻ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ രാമൻ നിർമ്മിച്ച പാലമായ രാമസേതുവിന്റെ ഐതിഹ്യവും ഇതിനോട് ചേര്‍ത്തു വായിക്കാം.

രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്ന 52 സ്ഥലങ്ങളാണ് ശ്രീലങ്കയില്‍ മാത്രമുള്ളത്.

രാവണനെ വധിച്ചശേഷം ബ്രഹ്മഹത്യ പാപത്തില്‍ നിന്നും മോചനം നേടുവാനായി രാമന്‍ പ്രാര്‍ത്ഥിച്ച ക്ഷേത്രനും സ്ഥാപിച്ച ശിവലിംഗവും ഇവിടുത്തെ വിശ്വാസങ്ങളില്‍ പ്രഥമ സ്ഥാനം ഉള്ളവയാണ്. രാവണന്റെ പുത്രനായ മേഘനാഥന്‍ ശിവനെ തപസ്സുചെയ്ത് വരം നേടിയ സ്ഥലവും രാവണൻ സീതായെ ബന്ദിയാക്കി പാര്‍പ്പിച്ച അശോക വാടികയും സീതാദേവി ഇറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന കുളവും സീത അഗ്നി പരീക്ഷയ്ക്ക് വിധേയയായ സ്ഥലവുമെല്ലാം ഇവിടെ കാണാം.

യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..

രാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളുംരാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളും

Read more about: travel news pilgrimage ramayana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X