Search
  • Follow NativePlanet
Share
» »സീസണില്‍ തണുത്തുവിറച്ച് ശ്രീനഗര്‍, പഹല്‍ഗാമിലും കുപ്വാരയിലും താപനില പൂജ്യത്തിലും താഴെ!

സീസണില്‍ തണുത്തുവിറച്ച് ശ്രീനഗര്‍, പഹല്‍ഗാമിലും കുപ്വാരയിലും താപനില പൂജ്യത്തിലും താഴെ!

നവംബര്‍ പകുതി ആയപ്പോഴേക്കും സീസണിലെ ഏറ്റവും കുറഞ്ഞ തണുപ്പു രേഖപ്പെടുത്തി ശ്രീനഗര്‍.

നവംബര്‍ പകുതി ആയപ്പോഴേക്കും സീസണിലെ ഏറ്റവും കുറഞ്ഞ തണുപ്പു രേഖപ്പെടുത്തി ശ്രീനഗര്‍. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഹൽഗാമിൽ മൈനസ് 3.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കശ്മീരിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ പ്രദേശം കൂടിയാണിത്.

kashmir

വടക്കൻ കശ്മീരിലെ കുപ്‌വാരയിലും പൂജ്യത്തിന് താഴെ താപനില രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ശ്രീനഗറിൽ 0.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. താഴ്‌വരയിലേക്കുള്ള ഗേറ്റ്‌വേ നഗരമായ ഖാസിഗണ്ടിൽ 0.0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ കോക്കർനാഗിൽ വ്യാഴാഴ്ച രാത്രി 1.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് റിസോർട്ടിൽ 0.6 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അതികഠിനമായ കാലാവസ്ഥയുടെ തുടക്കത്തിന് മുമ്പേ തന്നെ കാശ്മീർ താഴ്‌വര മഞ്ഞുകാലാവസ്ഥയിലേക്ക് വഴുതിവീഴുകയാണ്. ഡിസംബർ മൂന്നാം വാരത്തിലാണ് സാധാരണഗതിയിൽ കടുത്ത കാലാവസ്ഥ ആരംഭിക്കുന്നത്.

പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

Read more about: kashmir srinagar travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X