Search
  • Follow NativePlanet
Share
» »യുനസ്കോയുടെ സര്‍ഗാത്മക നഗരമായി ശ്രീനഗര്‍! വിശേഷങ്ങളിങ്ങനെ

യുനസ്കോയുടെ സര്‍ഗാത്മക നഗരമായി ശ്രീനഗര്‍! വിശേഷങ്ങളിങ്ങനെ

നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം യുനസ്കോയുടെ 2021 ലെ യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് പട്ടികയിലി‌ടം നേ‌ടി ശ്രീനഗര്‍.

നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം യുനസ്കോയുടെ 2021 ലെ യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് പട്ടികയിലി‌ടം നേ‌ടി ശ്രീനഗര്‍. ലോകത്തിലെ മറ്റു 49 നഗരങ്ങള്‍ക്കൊപ്പമാണ് യുനസ്കോ പട്ടികയിലേക്ക് ശ്രീനഗര്‍ എത്തിയത്. കരകൗശലവനം നാടോടി കലകളുമാണ് സർഗ്ഗാത്മക നഗര ശൃംഖലയുടെ അഭിമാനകരമായ പട്ടികയിൽ ഇടം നേടുവാന്‍ ശ്രീനഗറിനെ സഹായിച്ചത്. നഗരത്തിന്റെ ചരിത്രപരമായ കരകൗശലങ്ങൾക്കും കലകൾക്കുമുള്ള അംഗീകാരമാണ്.

Srinagar

യുനെസ്‌കോ വഴി ആഗോളതലത്തിൽ കരകൗശലവസ്തുക്കളെ പ്രതിനിധീകരിക്കാൻ ഈ പദവി ശ്രീനഗറിനെ സഹായിക്കും.

യുനസ്കോയുടെ ശൃംഖലയിൽ നാടോടി കല, മാധ്യമം, സിനിമ, സാഹിത്യം, ഡിസൈൻ, ഗ്യാസ്ട്രോണമി, മാധ്യമ കലകൾ എന്നിവയാണ് ഉള്ളത്. 2015-ൽ ജയ്പൂർ (കരകൗശലവും നാടോടി കലകളും), 2015-ൽ വാരാണസിയും 2017-ൽ ചെന്നൈയും (ക്രിയേറ്റീവ് സിറ്റി ഓഫ് മ്യൂസിക്) മാത്രമാണ് ഇതുവരെ യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യയിലെ നഗരങ്ങള്‍.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

രക്ഷപെട്ട് ഓടുന്ന 'എസ്കേപ് ടൂറിസം'...ശുദ്ധവായു ശ്വസിക്കുവാനുള്ള ഓട്ടത്തില്‍ ഡല്‍ഹിരക്ഷപെട്ട് ഓടുന്ന 'എസ്കേപ് ടൂറിസം'...ശുദ്ധവായു ശ്വസിക്കുവാനുള്ള ഓട്ടത്തില്‍ ഡല്‍ഹി

Read more about: srinagar city travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X