Search
  • Follow NativePlanet
Share
» »ആകാശത്തിലെ അത്ഭുതത്തിന് മണിക്കൂറുകള്‍ മാത്രം, സൂപ്പര്‍ മൂണ്‍ 13ന് !!

ആകാശത്തിലെ അത്ഭുതത്തിന് മണിക്കൂറുകള്‍ മാത്രം, സൂപ്പര്‍ മൂണ്‍ 13ന് !!

2022 ലെ സൂപ്പര്‍ മൂണ്‍ ജൂലൈ 13 ബുധനാഴ്ച ആകാശത്ത് ദൃശ്യമാകും.

ആകാശത്തിലെ വിസ്മയകാഴ്ച കാണുവാന്‍ ഒരുങ്ങിക്കോളൂ.... 2022 ലെ സൂപ്പര്‍ മൂണ്‍ ജൂലൈ 13 ബുധനാഴ്ച ആകാശത്ത് ദൃശ്യമാകും. ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ആയ ഇത് ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണ് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു പൗര്‍ണ്ണമികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചയായിരിക്കും ഇത് ഒരുക്കുന്നത്. മറ്റേതൊരു പൂർണ്ണചന്ദ്രനെയും അപേക്ഷിച്ച് ഭൂമിയോട് ഏറ്റവും അടുത്ത് പരിക്രമണം ചെയ്യുന്ന സമയമാണിത്.

moon

ബക്ക് മൂണ്‍

ബക്ക് മൂണ്‍ എന്നാണ് ഈ തവണ പ്രത്യക്ഷമാകുന്ന സൂപ്പര്‍ മൂണ്‍ അറിയപ്പെടുക. ഇത് പരമ്പരാഗത അമേരിക്കന്‍ വിശ്വാസങ്ങളില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ്. വടക്കുകിഴക്കൻ അമേരിക്കയിലെ അൽഗോൺക്വിൻ ഗോത്രങ്ങൾ ആണ്
ബക്ക് മൂണ്‍ എന്നു വിളിക്കുന്നത്. മുട്ടനാടുകള്‍ക്ക് സാധാരണഗതിയില്‍ പുതിയ കൊമ്പുകള്‍ പുറത്തേയ്ക്ക് വരുന്ന സമയമാണ് വേനല്‍ക്കാലത്തിന്റെ തുടക്കം. ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പർമൂണാണ് ബക്ക് മൂൺ. സാധാരണ സൂപ്പര്‍ മൂണില്‍ നിന്നു വ്യത്യസ്തമായി ഇതിന് 16 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും അധികമായുണ്ടാകും.

മൂന്നു ദിവസം

ചൊവ്വാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണമായി ദൃശ്യമാകാൻ സാധ്യതയുണ്ട്.
ബക്ക് മൂൺ ജൂലൈ 13-ന് പുലര്‍ച്ചെ 5:00 (Eastern Time) ല്‍ പ്രത്യക്ഷമാകും. എന്നാല്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഒമ്പത് മണിക്കൂറും 37 മിനിറ്റും കഴിയണം. എത്തും. ബുധനാഴ്ച ഉച്ചയ്ക്ക് 2:37 (Eastern Time)ന് ചന്ദ്രൻ അതിന്റെ പൂർണ്ണ ഘട്ടത്തിൽ

moon

അടുത്ത സൂപ്പര്‍മൂണ്‍

2022 ലെ അടുത്ത സൂപ്പര്‍ മൂണ്‍ ഓഗസ്റ്റ് മാസത്തില്‍ പ്രത്യക്ഷപ്പെടും. സ്റ്റർജിയൻ മൂൺ എന്നാണിതിനെ വിളിക്കുന്നത്. 2022 ഓഗസ്റ്റ് 11 വ്യാഴാഴ്ച ഇത് പ്രത്യക്ഷമാകും. പെട്ടന്നു പിടിക്കുവാന്‍ സാധിക്കുന്ന സ്റ്റർജൻ എന്ന മത്സ്യത്തിന്റെ പേരില്‍ നിന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.

ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍

Read more about: india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X