Search
  • Follow NativePlanet
Share
» »ഒന്നാം സ്ഥാനത്ത് താജ്മഹൽ..പിന്നിലാക്കിയത് അമേരിക്കയെയും ചൈനയേയും!!

ഒന്നാം സ്ഥാനത്ത് താജ്മഹൽ..പിന്നിലാക്കിയത് അമേരിക്കയെയും ചൈനയേയും!!

ഈ അടുത്ത് പുറത്തുവന്നൊരു പഠന റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഇടം നമ്മുടെ താജ്മഹൽ ആണത്രെ.

ഇന്ത്യയെന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമോടിടെത്തുന്ന ചിത്രങ്ങളിലൊന്ന് ആ വെണ്ണക്കൽ സൗധത്തിന്‍റേത് തന്നെയാണ്... താഴികക്കുടങ്ങളും മുന്നിലൊഴുകുന്ന യമുനാ നദിയും ഒക്കെ ചേരുന്ന പ്രണയത്തിന്‍റെ അനശ്വര സ്മാരകം. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയ പത്നിയായിരുന്ന മുതാസിനോടുള്ള സ്നേഹത്തിന്റെ അടയാളമായി നിർമ്മിച്ച താജ്മഹൽ ഓരോ ഇന്ത്യക്കാരന്‍റെയും സ്വകാര്യ അഹങ്കാരം കൂടിയാണ്.
ഇതാ പുതിയൊരു ബഹുമതി കൂടി ഈ പ്രണയ സ്മാരത്തെ തേടിയെത്തിരിക്കുകയാണ്. ഈ അടുത്ത് പുറത്തുവന്നൊരു പഠന റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഇടം നമ്മുടെ താജ്മഹൽ ആണത്രെ.

ഇന്ത്യയുടെ അടയാളം

ഇന്ത്യയുടെ അടയാളം

ഇന്ത്യയുടെ ഐക്കണായാണ് താജ്മഹൽ അറിയപ്പെടുന്നത്. ഇന്ത്യ കാണുവാനെത്തുന്ന സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും ആദ്യം കാണുവാനാഗ്രഹിക്കുന്നതും ഇന്ത്യയെ തിരഞ്ഞ് സഞ്ചാരിക്കുന്ന സഞ്ചാരിപകൾ ആദ്യം ചെന്നുകയറുന്നതും താജ്നമഹലിലേക്ക് തന്നെയാണ്. കൊളംബസ് ഡയറക്ട് എന്ന ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനി ഗൂഗിൾ കിവേഡ് പ്ലാനർ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് താജ്മഹൽ ഒന്നാമതെത്തിയത്.

പിന്നിൽ സ്റ്റ്യാചു ഓഫ് ലിബർട്ടിയും സ്റ്റോൺ ഹഞ്ചും

പിന്നിൽ സ്റ്റ്യാചു ഓഫ് ലിബർട്ടിയും സ്റ്റോൺ ഹഞ്ചും

ഒന്നാം സ്ഥാനത്ത് താജ്മഹൽ എത്തിയപ്പോൾ പിന്നിലായത് ലോകത്തിലെ തന്നെ പ്രസിദ്ധങ്ങളായ വിനോദ സഞ്ചാര ആകർഷണങ്ങളാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് പെറുവിലെ മാച്ചു പിച്ചുവാണ്. മൂന്നാം സ്ഥാനത്ത് ദുബായിലെ ബുർജ് ഖലീഫ, നാലാം സ്ഥാനത്ത് ലോകത്തിലെ ഏറ്റവും പ്രസിദ്ധ വെള്ളച്ചാട്ടമായ നയാഗ്ര, അഞ്ചാം സ്ഥാനത്ത് പാരിസിലെ ഈഫൽ ടവർ എന്നിവയാണ്. ആറാം സ്ഥാനത്ത് യുണൈറ്റഡ് കിംങ്ഡത്തിലെ സ്റ്റോൺ ഹെഞ്ചും ഏഴാം സ്ഥാനത്ത് എവറസ്റ്റ് കൊടുമുടിയും എട്ടാം സ്ഥാനത്ത് അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബേർട്ടിയും ലിസ്റ്റിൽ ഉണ്ട്.

ഒരു മാസം 1417650 സേർച്ചുകൾ

ഒരു മാസം 1417650 സേർച്ചുകൾ

ഒരു മാസം 1417650 സേർച്ചുകൾ ആണ് താജ്മഹലിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള, ഒരു മാസത്തിൽ വന്ന സേർച്ചുകളുടെ എണ്ണമാണിത്. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്ന പെറുവിലെ മാച്ചു പിച്ചുവിന് 12,69,260 സേർച്ചുകളാണ് ഒരു മാസം വന്നിരിക്കുന്നത്. ബുർജ് ഖലീഫയ്ക്ക് 11,03,950 സേർച്ചും നയാഗ്ര വെള്ളച്ചാട്ടത്തിന് 9,45,810 സേർച്ചും ഈഫൽ ടവറിന് 9,16,270 സേർച്ചും ലോകവ്യാപകമായി ലഭിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി പിന്നിലായവർ

അപ്രതീക്ഷിതമായി പിന്നിലായവർ

ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ പട്ടികയിൽ 27-ാം സ്ഥാനത്താണ് വന്നിരിക്കുന്നത്. മൗണ്ട് ഫുജി 35-ാം സ്ഥാനത്തും വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പൽ 50 -ാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

 22 വർഷമെടുത്ത നിര്‍മ്മാണം

22 വർഷമെടുത്ത നിര്‍മ്മാണം

താജ്മഹലിനെക്കുറിച്ച് അത്ഭുതം കൂറുമ്പോഴും അതിലേറെ അതിശയിപ്പിക്കുന്ന കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്. നീണ്ട 22 വർഷങ്ങളാണ് ഈ വെണ്ണക്കൽ നിർമ്മാണം പൂർത്തിയാക്കുവാനായി എടുത്തത്. 1632 മുതല്‍ 1653 വരെയുള്ള സമയമാണ് ആ 22 വർഷങ്ങള്‍. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുപയോഗിച്ച് താജ്മഹലിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് പ്രസിദ്ധ ശില്പിയായിരുന്ന ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. ഇറാൻ സ്വദേശിയായിരുന്നു അദ്ദേഹം.

രാത്രിയിലും കാണാം

രാത്രിയിലും കാണാം

മുൻപ് പൗർണ്ണമി ദിവസവും അതിന്റെ മുൻപും പിൻപുമുള്ള രണ്ടു ദിവസങ്ങളുമടക്കം മാസത്തിൽ അഞ്ച് രാത്രികളിലും താജ്മഹലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. മാസത്തിലെ പൗർണ്ണമിയോട് അടുപ്പിച്ചു വരുന്ന അഞ്ച് രാത്രികളിൽ വെറും 400 ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. 50 ആളുകൾ ഉൾപ്പെടുന്ന എട്ടു ബാച്ചുകളായിട്ടായിരുന്നു പ്രവേശനം നടത്തിയിരുന്നത്. മുതിർന്ന ഒരാൾക്ക് 510 രൂപയും കുട്ടിയ്ക്ക് 500 രൂപയും വിദേശികളിൽ നിന്നും ഒരാൾക്ക് 750 രൂപ വീതവുമായിരുന്നു ഈടാക്കിയിരുന്നത്.

താജ്മഹൽ സന്ദര്‍ശന സമയം

താജ്മഹൽ സന്ദര്‍ശന സമയം

പുലർച്ചെ ആറു മണി മുതൽ വൈകിട്ട് 7 മണി വരെയാണ് താജ്മഹൽ സന്ദര്‍ശിക്കുവാൻ അനുവദിച്ചിട്ടുള്ള സമയം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ല സമയമാണ താജ്മഹൽ കാണുവാൻ ഏറ്റവും യോജിച്ച സമയം. വെള്ളിയാഴ്ചകളിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

മാച്ചു പിച്ചു

മാച്ചു പിച്ചു

പെറുവിലെ ഏറ്റവും വലിയ അത്ഭുത കാഴ്ചകളിലൊന്നാണ് മാച്ചു പിച്ചു. ഇന്‍കന്‍ ചക്രവര്‍ത്തിയായിരുന്ന പച്ചാക്യൂട്ടെക് നിർമ്മിച്ച ഈ നഗരം "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്നും വിളിക്കപ്പെടുന്നു. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ 8,000 അടി ഉയരത്തിലുള്ള പർവ്വത ശിഖരത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽനോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X