Search
  • Follow NativePlanet
Share
» »പുതുവര്‍ഷാഘോഷത്തിന് തമിഴ്നാട്ടില്‍ ബീച്ചുകള്‍ തുറക്കില്ല! കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍

പുതുവര്‍ഷാഘോഷത്തിന് തമിഴ്നാട്ടില്‍ ബീച്ചുകള്‍ തുറക്കില്ല! കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍

രാജ്യത്ത് നിലനില്‍ക്കുന്ന ഒമിക്രോണ്‍ ഭീതിയില്‍ പുതിയ യാത്രാ നിയന്ത്രണങ്ങളുമായി തമിഴ്നാട്.

രാജ്യത്ത് നിലനില്‍ക്കുന്ന ഒമിക്രോണ്‍ ഭീതിയില്‍ പുതിയ യാത്രാ നിയന്ത്രണങ്ങളുമായി തമിഴ്നാട്. ശൈത്യകാല ഉത്സവ സീസണിന് മുന്നോടിയായി ആണ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കടുപ്പിച്ചിരിക്കുന്നത്. 2021 ഡിസംബർ 31, 2022 ജനുവരി 1 തീയതികളിൽ സംസ്ഥാനത്തെ ബീച്ചുകളിലേക്ക് ആളുകള്‍ക്കുള്ള പ്രവേശനം സര്‍ക്കാര്‍ പൂര്‍ണ്ണമായും വിലക്കി.

Tamil Nadu

കൂടാതെ, നിലവിലെ ലോക്ഡൗണ്‍ നീട്ടുവാനും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾ നിരോധിക്കുന്നത് തുടരാനും തമിഴ്നാട് തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ വീടുവീടാന്തരം പ്രചാരണ പരിശോധന നടത്തുവാനും നിലവില്‍ തീരുമാനമുണ്ട്.

2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം

ഇതോടൊപ്പം, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ എത്തുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ നിന്നും ഏതു തരത്തിലുള്ള ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയും തമിഴ്നാട്ടില്‍ എത്തുന്ന ആളുകള്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോർട്ടോ പൂർണ്ണ വാക്സിനേഷൻ സർട്ടിഫിക്കറ്റോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ ആര്‍ടി-പിസിആര്‍ പരിശോധനാഫലമാണ് കരുതേണ്ടത്. . 13 അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.

പുതുവര്‍ഷം 2022: ഇന്ത്യയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട യാത്രകളും അനുഭവങ്ങളും!പുതുവര്‍ഷം 2022: ഇന്ത്യയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട യാത്രകളും അനുഭവങ്ങളും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X