Search
  • Follow NativePlanet
Share
» »കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണവുമായി തമിഴ്നാട്

കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണവുമായി തമിഴ്നാട്

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിയന്ത്രണങ്ങളുമായി തമിഴ്നാടും. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.കൂടാതെ പനി, ജലദോഷം പോലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

travel news

കേരളം മഹാരാഷ്ട്ര,തെലങ്കാന,കർണാടക എന്നിവിടങ്ങളില്‍ നിന്നും ബംഗാളിലെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. മാത്രമല്ല, ബംഗാളില്‍ വിമാനമിറങ്ങണമെങ്കില്‍ 72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ട് കയ്യില്‍ നിര്‍ബന്ധമായും കരുതിയിരിക്കണം.

ഇതിനിടെ, നീലഗിരി ജില്ലയിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ-പാസും നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് അതിര്‍ത്തികളിലും കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ണ്ണാടക നിര്‍ബന്ധമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം ഉള്ളവരെ മാത്രമേ കര്‍ണ്ണാടകയിലേക്ക് കടത്തിവിടുകയുള്ളൂ.

ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ച‌ടങ്ങുകള്‍ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ച‌ടങ്ങുകള്‍

കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

 മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ് മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X