സന്ദര്‍ശകരെയും ചരിത്രകാരന്മാരെയും അതിശയിപ്പിക്കുന്ന കാര്യത്തില്‍ തരിമ്പും പിന്നോട്ടില്ലാത്ത ഇടമാണ് താജ്മഹല്‍. അതിശയിപ്പിക്കുന്ന രൂപം മാത്രമല്ല, അതിനു പിന്നിലെ ചരിത്രവും കഥകളും എല്ലാം താജ് മഹലിലേക്ക് എന്നും ആളുകളെ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ നേട്ടത്തിന്റെ മറ്റൊരു നിരയില്‍ കൂടി എത്തിയിരിക്കുകയാണ് സ്നേഹത്തിന്റെ പ്രതീകമായി ഉയര്‍ന്നു നില്ക്കുന്ന താജ്മഹല്‍. ഇന്ത്യയിലേറ്റവുമധികം വരുമാനമുണ്ടാക്കുന്ന സ്മാരകമായി മാറിയിരിക്കുകയാണ്. കൊവിഡ് രാജ്യത്തുണ്ടാക്കിയ എല്ലാ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോയിട്ടും ഈ നേട്ടം നേടാനായത് സഞ്ചാരികള്‍ക്കും സന്ദര്ശകര്ക്കുമിടയിലുള്ള താജ്മഹലിന്റെ സ്വീകാര്യതയും ലോകാത്ഭുതങ്ങളിലൊന്നിനെ നേരിട്ടു കാണുവാനുള്ള കൗതുകവുമാണ്.
Cover Image: Jovyn Chamb

132 കോടി രൂപ
2019 മുതല്‍ 2022 വരെ നീണ്ടുനില്‍ക്കുന്ന 3 വര്‍ഷ കാലയളവില്‍ 132 കോടി രൂപയാണ് താജ്മഹലിന് നേടാനായത്. ഈ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ എൻട്രി ടിക്കറ്റ് വിൽപ്പനയിൽ നിന്ന് എഎസ്ഐ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം 24 ശതമാനമാണ് താജിൽ നിന്നും മാത്രം നേടുവാനായത്.കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴില്‍ സംരക്ഷിക്കപ്പെടുന്ന താ്ജഹലിന്റെ പരിപാലനവും സന്ദര്‍ശകരെ അനുവദിക്കുന്നതുമെല്ലാം ഇതേ വകുപ്പിന്റെ ചുമതലയിലാണ്. സാധാരണ പ്രവേശന ടിക്കറ്റിനു പുറമേ, ഷാജഹാന് ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളുടെ പര്‍ക്ക് സ്ഥിതി ചെയ്യുന്ന ഇടത്തേയ്ക്ക് പ്രത്യേക ടിക്കറ്റ് വഴിയാണ് പ്രവേശനം അനുവദിക്കുക. ഇതുകാണാനായി എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2018 മുതലാണ് ഈ ഭാഗത്തേയ്ക്ക് പ്രത്യേക പ്രവേശനം ഏര്‍പ്പെടുത്തിയത്.

3,693 സ്മാരകങ്ങള്‍
പുരാവസ്തുവകുപ്പിന് കീഴില്‍ രാജ്യത്ത് ആകെ 3,693 സ്മാരകങ്ങള്‍ പരിപാലിക്കുകയും സംരക്ഷിക്കുകയും അത് സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഇതില്‍ 143 ഇടങ്ങളില്‍ ആണ് പ്രവേശനഫീസ് ഈടാക്കി സന്ദര്‍ശകരെ അനുവദിക്കുന്നത്.

2019-2020 ല്‍
രാജ്യത്ത് കൊവിഡ് രൂക്ഷമായ സമയത്ത് രാജ്യത്തെ പൈതൃക സ്മാരകങ്ങളിലും ചരിത്ര ഇടങ്ങളിലും സന്ദശകരെ അനുവദിച്ചിരുന്നില്ല. പിന്നീട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി തുറന്നു നല്കിയപ്പോഴും പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. എന്നാലും ഈ കാലയളവില്‍ പോലും താജ്മഹല്‍ സന്ദര്‍ശകരുടെ പ്രവേശനത്തില്‍ നിന്നും 9.5 കോടി രൂപ താജ്മഹല്‍ നേടി.
നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

വരുമാനം ഇങ്ങനെ
2019-20ൽ കുത്തബ് മിനാറിലെ ടിക്കറ്റ് വിൽപ്പനയിലൂടെ 20.17 കോടി രൂപയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നേടാനായത്. കൊവിഡ് കാലത്ത് കുത്തബ് മിനാറില്‍ നിന്നുള്ള വരുമാനം 1.56 കോടി രൂപയായി കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്.

വരുമാനമുണ്ടാക്കിയ മറ്റു സ്മാരകങ്ങള്‍
ആഗ്ര കോട്ട, മാമല്ലപുരത്തെ സ്മാരകങ്ങളുടെ കൂട്ടം, കൊണാർക്കിലെ സൂര്യക്ഷേത്രം, ചിത്തോർഗഡ് കോട്ട, ഖജുരാഹോ ക്ഷേത്രങ്ങൾ, എല്ലോറ ഗുഹകൾ, പൂനെയിലെ ഷാനിവാർ വാഡ, ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ട, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരം എന്നിവിടങ്ങളും ഏറ്റവുമധികം വരുമാനമുണ്ടാക്കിയ സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
PC:Atul Pandey
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ലോകം കണ്ട ഇടങ്ങള്‍...ഇന്ത്യയില്‍ നിന്നും ഒരിടം മാത്രം!!
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!