Search
  • Follow NativePlanet
Share
» »ആറുമാസത്തിനു ശേഷം താജ്മഹല്‍ തുറക്കുന്നു, 21 മുതല്‍ പ്രവേശനം

ആറുമാസത്തിനു ശേഷം താജ്മഹല്‍ തുറക്കുന്നു, 21 മുതല്‍ പ്രവേശനം

നീണ്ട ആറു മാസത്തെ അടച്ചിടലിനു ശേഷം താജ്മഹല്‍ തുറക്കുന്നു. കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണില്‍ മാര്‍ച്ച് മുതല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല

നീണ്ട ആറു മാസത്തെ അടച്ചിടലിനു ശേഷം താജ്മഹല്‍ തുറക്കുന്നു. കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണില്‍ മാര്‍ച്ച് മുതല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ അണ്‍ലോക്ക് 4.00 ന്റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു.
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം മുമ്പ് ബഫർ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു.

tajmahal

താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കൂ. നേരത്തെ താജ്മഹലില്‍ ഒരു ദിവസം ശരാശരി 20,000 ആളുകള്‍ സന്ദര്‍ശിച്ചിരുന്നു.
ഇവിടങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്കുക.
സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽനോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമംമനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായിടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

Read more about: taj mahal monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X