Search
  • Follow NativePlanet
Share
» »'ഞങ്ങള്‍ കാത്തിരിക്കുന്നു' സഞ്ചാരികള്‍ക്ക് കിടിലന്‍ ക്യാംപയിനുമായി മധ്യ പ്രദേശ്

'ഞങ്ങള്‍ കാത്തിരിക്കുന്നു' സഞ്ചാരികള്‍ക്ക് കിടിലന്‍ ക്യാംപയിനുമായി മധ്യ പ്രദേശ്

സഞ്ചാരികള്‍ക്കായുള്ള കാരവന്‍ ‌‌ടൂറിസം എന്ന ആശയത്തിനു ശേഷം ‌'ഇസാര്‍ ആപ്കാ' എന്ന ക്യാംപയിനാണ് ഇവിടെയുള്ളത്.

ലോക്ഡൗണിനു ശേഷം ഓഫറുകളുടെ പെരുമഴയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സൗജന്യയാത്രയും താമസവും മാത്രമല്ല, വ്യത്യസ്തങ്ങളായ നിരവധി ആശയങ്ങളും സഞ്ചാരികള്‍ക്കായി അണിയറയില്‍ ഒരുങ്ങുകയാണ്. കോവിഡ് കൊണ്ടുപോയ നല്ല ടൂറിസം ദിനങ്ങളെ തിരികെ കൊണ്ടുവന്ന് വിനോദ സ‍ഞ്ചാരമേഖല വളര്‍ത്തിയെ‌‌‌‌ടുക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇതിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് മധ്യ പ്രദേശ് ‌‌ടുറിസമാണ്. സഞ്ചാരികള്‍ക്കായുള്ള കാരവന്‍ ‌‌ടൂറിസം എന്ന ആശയത്തിനു ശേഷം ‌'ഇസാര്‍ ആപ്കാ' എന്ന ക്യാംപയിനാണ് ഇവിടെയുള്ളത്. സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ ക്യാംപയിന് വന്‍ പ്രതികരണമാണ് സഞ്ചാരികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

‘Intezaar Aapka’ Campaign

ഞങ്ങള്‍ കാത്തിരിക്കുന്നു
കുറച്ചധികം കാലം വീ‌ടുകളില്‍ തന്നെയിരുന്ന പ്രിയപ്പെട്ട സഞ്ചാരികളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു എന്നാണ് ഇന്ദസാര്‍ ആപ്കാ എന്ന ‌‌ടാഗ് ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
മധ്യ പ്രദേശില്‍ കണ്ടുതീര്‍ക്കേണ്ട ഇടങ്ങളെക്കുറിച്ച് ഒരു സീരിസ് ക്യാംപയിന്‍ തന്നെയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 100 ദിവസത്തിലധികമായി ലോക്ഡൗണില്‍ കഴിഞ്ഞവര്‍ കുടുംബത്തോടൊപ്പം പുറത്തു വരുവാനും സമയം ചിലവഴിക്കുവാനും കാത്തിരിക്കുകയാണ്. ദൂരയാത്രയല്ല, ചെറിയൊരു വീക്കെഡന്‍ഡ് ട്രിപ്പിന്.
ഇതിന്റെ സാധ്യത മുന്നില്‍ കണ്ടാണ് മധ്യപ്രേദശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാംപയിന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഉജ്ജയിന്‍, പാഞ്ച്മാരി, അമര്‍കാണ്ഡക്, ബാന്ധവ്ഗഡ്, കന്‍ഹാ, മാണ്ഡു, തുടങ്ങിയ സ്ഥലങ്ങളെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. മധ്യ പ്രദേശിലെ ഈ ചരിത്ര ഇടങ്ങളുടെ പ്രത്യേകതകളാണ് ആദ്യം പുറത്തിറക്കുക.

ആദ്യ ഘട്ടത്തിൽ, സംസ്ഥാനത്തെ വന്യജീവി, പാർക്കുകൾ, ക്ഷേത്രങ്ങൾ എന്നിവ ജൂൺ 15 ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു, രണ്ടാം ഘട്ടത്തിൽ, ജൂലൈ 6 മുതൽ സംസ്ഥാനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലെ എല്ലാ സ്മാരകങ്ങളും തുറന്നുകൊടുത്തിരുന്നു.

ആത്മവിശ്വാസം വളര്‍ത്തുവാന്‍
സഞ്ചാരികളില്‍ ആത്മവിശ്വാസം വളര്‍ത്തി, അവരെ പഴയ യാത്രികരായി തിരികെ കൊണ്ടുവരിക എന്നതാണ് മധ്യപ്രദേശ് ‌ടൂറിസം ലക്ഷ്യം വയ്ക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിരവധി രസകരമായ ടൂർ പാക്കേജുകളും ബോർഡ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. താമസം മുതൽ ഉല്ലാസയാത്ര വരെയെല്ലാം കോവിഡ്-19ന്‍റെ സാഹചര്യമനുസരിച്ചായിരിക്കും ആസൂത്രണം ചെയ്യുക. മാത്രമല്ല, വാരാന്ത്യങ്ങളിലെ മടുപ്പില്‍ നിന്നും ആളുകളെ പുറത്തുകൊണ്ടുവരുന്നതിനായി ആകര്‍ല്‍കമായ നൈറ്റ് റോഡ് ‌ട്രിപ്പുകളും എംപി ടൂറിസം അവതരിപ്പിച്ചിട്ടുണ്ട്.
PC: MP Tourism Facebook

ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!

ഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാംഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാം

ഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാംഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X