Search
  • Follow NativePlanet
Share
» »സംഗീത വിരുന്നൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ എഎസ്ഐ

സംഗീത വിരുന്നൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ എഎസ്ഐ

കൊവിഡിന്‍റെ പിടിയില്‍ നിന്നും തിരികെ വരുന്ന വിനോദ സഞ്ചാര മേഖലയില്‍ പുതിയ പദ്ധതികളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.

കൊവിഡിന്‍റെ പിടിയില്‍ നിന്നും തിരികെ വരുന്ന വിനോദ സഞ്ചാര മേഖലയില്‍ പുതിയ പദ്ധതികളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പൈതൃക കേന്ദ്രങ്ങളില്‍ പദ്ധതിയുടെ ഭാഗമായി സംഗീത പരിപാടികളും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും നടത്തും.

പൈതൃക കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സംഗീത വിരുന്ന് നടത്തുക. ആഴ്ചയിലൊരിക്കലാനും പരിപാടി.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പന്ത്രണ്ട് പൈതൃക കേന്ദ്രങ്ങളിലാണ് പദ്ധതി കൊണ്ടുവരിക. മുംബൈയിലെ റായ്ഗഢ് കോട്ട, ചെന്നൈയിലെ ഷോർ ടെംപിൾ, ലേയിലെ പാലസ് തുടങ്ങിയവയാണവ. നിലവില്‍ ഡല്‍ഹിിലെ പുരാനാ ഖ്വില ഉള്‍പ്പെടെയുള്ള 12 പൈതൃക സ്നാരകങ്ങളില്‍ സംഗീത പരിപാടികളും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും നടത്തുന്നുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ നിലവില്‍ 3691 സ്മാരകങ്ങളാണുള്ളത്. എന്നാല്‍ അതില്‍ 143 ചരിത്ര സ്മാരകങ്ങളില്‍ മാത്രമാണ് ടിക്കറ്റ് വെച്ചുള്ള പ്രവേശനം. ഈ സ്മാരകങ്ങളിലായിരിക്കും സംഗീത വിരുന്ന് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുക. ഡല്‍ഹിയില്‍ മാത്രം എഎസ്ഐയുടെ കീഴില്‍ 170 സ്മാരകങ്ങളുണ്ട്. സഫ്ജര്‍ ജംങ്സ് ശവകുടീരം, ഹുമയൂണിന്‍റെ ശവകുടീരം, ചെങ്കോട്ട, കുത്തബ് മിനാര്‍, പുരാണാ ക്വില തുടങ്ങിയ 13 എണ്ണത്തില്‍ മാത്രമാണ് ടിക്കറ്റ് വെച്ച് പ്രവേശനം അനുവദിക്കുന്നത്.

ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍

Read more about: history monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X