Search
  • Follow NativePlanet
Share
» »എല്ലാം ശരിയാകും...ഇതാ വരുന്നു സ‍ഞ്ചാരികൾക്കും ടാക്സ്!!

എല്ലാം ശരിയാകും...ഇതാ വരുന്നു സ‍ഞ്ചാരികൾക്കും ടാക്സ്!!

ഉത്തരാഖണ്ഡിൽ സഞ്ചാരികൾക്ക് ഗ്രീൻ ടാക്സ് അഥവാ ഹരിത നികുതി ഏർപ്പെടുത്തുവാനാണ് ഇവിടുത്തെ സർക്കാർ ആലോചിക്കുന്നത്.

നാടുകാണാനെത്തി നാടിനെ മാലിന്യക്കൂമ്പാരമാക്കുന്ന സഞ്ചാരികൾക്ക് ഒരു ചെറിയ പണിയുമായി ഉത്തരാഖണ്ഡ് ഗവൺമെന്റ് വന്നിരിക്കുകയാണ്. ബാഗുമെടുത്ത് ഉത്തരാഖണ്ഡിലെ കാഴ്ചകൾ കാണാനും കുന്നും മലയും കയറിയിറങ്ങുവാനും ഒക്കെ പോകുന്നവർ ഇനി ടാക്സും കൊടുക്കേണ്ടി വരുമെന്നാണ് വാർത്തകൾ. നാട്ടിലെ ചൂടിൽ നിന്നും മഴയിൽ നിന്നുമൊക്കെ രക്ഷപെട്ട് എത്തിച്ചേരുന്ന ഉത്തരാഖണ്ഡിൽ സഞ്ചാരികൾക്ക് ഗ്രീൻ ടാക്സ് അഥവാ ഹരിത നികുതി ഏർപ്പെടുത്തുവാനാണ് ഇവിടുത്തെ സർക്കാർ ആലോചിക്കുന്നത്.

ഗ്രീൻ ടാക്സ്

ഗ്രീൻ ടാക്സ്

വിനോദ സഞ്ചാരികളും വലിയ ആഘോഷങ്ങളും സംഘടിപ്പിക്കുന്നവരും ഒക്കെ ഈ പ്രദേശത്തെ ഒരു മാലിന്യ കൂമ്പാരമാക്കി മാറ്റുകയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് സഞ്ചാരികൾക്കും ഇത്തരക്കാർക്കും ഒക്കെ ഹരിത നികുതി വരാൻ പോകുന്നത്. അതാത് പ്രദേശത്തെ പ്രദേശിക ഭരണ സമിതിയ്ക്ക് നികുതിയെക്കുറിച്ച് തീരുമാനങ്ങളടുക്കാം. ഇങ്ങനെ കിട്ടുന്ന തുക അവിടുത്തെ പ്രാദേശിക വികസനത്തിനും പ്രകൃതി സൗഹൃദപരമായിട്ടുള്ള പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം എന്നാണ് തീരുമാനം

നാട് മലിനമാക്കുന്നതിനെതിരെ

നാട് മലിനമാക്കുന്നതിനെതിരെ

ഉത്തരാഖണ്ഡിൽ വർധിച്ചു വരുന്നമാലിന്യങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക സർക്കാരിനെ എത്തിച്ചത്. ഉത്തരാഖണ്ഡ് എൻവയൺമെന്‍റ് പ്രൊട്ടക്ഷൻ ആൻഡ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ വനം പരിസ്ഥിതി മന്ത്രി ഹരാക് സിംഗ് റാവതുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഉരുത്തിരിഞ്ഞു വന്നത്.

വിവാഹത്തിന്റെ ബാക്കിയായ മാലിന്യങ്ങൾ

വിവാഹത്തിന്റെ ബാക്കിയായ മാലിന്യങ്ങൾ

ഉത്തരാഖണ്ഡിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഔലിയിൽ കുറച്ചു ആഴ്ചകൾക്കു മുൻപ് നടത്തിയ ഒരു വിവാഹ മാമാങ്കത്തിൽ ഇവിടെ ബാക്കിയായത് ടൺ കണക്കിന് മാലിന്യങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വ്യാപാരികളായ ഗുപ്ത കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ബാക്കിയായ മാലിന്യം ആഴ്ചകളെടുത്താണ് ഇവിടെ നിന്നും മാറ്റിയത്. ഇത്രയും പരിസ്ഥിതി ലോലമായ പ്രദേശത്ത് ഇത്തരത്തിൽ മാലിന്യങ്ങൾ ബാക്കിയായത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

തീർഥാടനമാണെങ്കിലും ടാക്സ് വേണം

തീർഥാടനമാണെങ്കിലും ടാക്സ് വേണം

സാഹസിക വിനോദങ്ങൾക്കായാലും ട്രക്കിങ്ങ്, ഹൈക്കിങ്ങ് ഏതു തരത്തിലുള്ള യാത്രയായാലും ഇനി ചാർ ദാം തീർഥാടനത്തിൻരെ ബാഗമാണെങ്കിൽ കൂടിയും ഇവിടെ എത്തുന്നവവർ ഹരിത നികുതി കൊടുക്കേണ്ടി വരും. എന്തിനധികം ഇവിടെ ഹിമാലയ താഴ്വാരങ്ങളിൽ വലിയ വിവാഹ ആഘോഷം നടത്തുന്നവർക്കും നികുതിയുണ്ട്.

യുദ്ധസ്മരണകളുണർത്തി കാർഗിൽ വിജയ ദിവസ്യുദ്ധസ്മരണകളുണർത്തി കാർഗിൽ വിജയ ദിവസ്

കാപ്പാട് കപ്പലിറങ്ങിയ ഗാമയല്ല; ഇത് ഗോവയുടെ വാസ്കോഡ ഗാമകാപ്പാട് കപ്പലിറങ്ങിയ ഗാമയല്ല; ഇത് ഗോവയുടെ വാസ്കോഡ ഗാമ

ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X