Search
  • Follow NativePlanet
Share
» »ട്രെയിന്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍, ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ട്രെയിന്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍, ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

കര്‍ശനമായ നിയന്ത്രണങ്ങളോളെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേ

കര്‍ശനമായ നിയന്ത്രണങ്ങളോ‌ടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേ. ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 15 ഇടങ്ങളിലേക്കാണ് മേയ് 12 ചൊവ്വാഴ്ച സര്‍വ്വീസ് തുടങ്ങുക. തിങ്കളാഴ്ച വൈകിട്ട് 4.00 മണി മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

ഡെല്‍ഹിയില്‍ നിന്നും ദിബ്രുഗഡ്, അര്‍ത്തല, ഹൗറാ, പാട്നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നി 15 ഇടങ്ങളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. മടക്കയാത്ര അടക്കം ആദ്യഘട്ടത്തില്‍ 30 ട്രിപ്പുകളാണ് ഉണ്ടായിരിക്കുക.

Train Services To Restart Partially From May 12

ശ്രദ്ധിക്കുവാന്‍
ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്,. റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. യാത്ര പുറപ്പെടുന്നതിനു കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടതാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്ക്രീനിങ് അടക്കമുള്ള പരിശോധനകള്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. മാസ്ക് ധരിക്കണം. രോഗ ലക്ഷണങ്ങളുള്ള ആളുകളെ യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. ടിക്കറ്റ് കണ്‍ഫോം ആയ യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുളളൂ.
ട്രെയിന്‍ സ്റ്റോപ്പുകളുടെ എണ്ണത്തിലും പരിമിതിയുണ്ട്. എസി കോച്ചുകളായിരിക്കും. കൂടാതെ രാജധാനി ട്രെയിനുകളിലെ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക. ടിക്കറ്റ് നിരക്കില്‍ യാത്രാ ഇളവുകള്‍ അനുവദിക്കില്ല.
കേരളത്തില്‍ എറണാകുളത്തും കോഴിക്കോടുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കും സര്‍വ്വീസുണ്ടായിരിക്കും.

എസി കോച്ചുകളാണെങ്കിലും പതിവു രീതിയില്‍ പുതപ്പും മറ്റും യാത്രക്കാര്‍ക്ക് നല്കില്ല.

കോച്ചുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പുതിയ റൂട്ടുകളിലേക്ക് റെയില്‍വേ സര്‍വ്വീസുകള്‍ പുരനാരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. കോവിഡ്-19 കെയര്‍ സെന്‍ററുകളായി ഏകദേശം 20,000 ല്‍ അധികം കോച്ചുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 21 നാണ് ട്രെയിന്‍ സര്‍വ്വീസകള്‍ താത്കാലികമായി നിര്‍ത്തിയത്. ചരക്കു വണ്ടികള്‍ മാത്രമേ പിന്നീട് സര്‍വ്വീസ് നടത്തിയിരുന്നുള്ളൂ.

ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!

ഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെ

വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഇറ്റലി... കിടിലന്‍ പ്ലാനുമായി സിസിലിയുംവമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഇറ്റലി... കിടിലന്‍ പ്ലാനുമായി സിസിലിയും

Read more about: lockdown train travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X