Search
  • Follow NativePlanet
Share
» »മുംബൈയിലേക്കും പൂനെയിലേക്കും ഇപ്പോള്‍ യാത്ര വേണ്ട

മുംബൈയിലേക്കും പൂനെയിലേക്കും ഇപ്പോള്‍ യാത്ര വേണ്ട

കൊറോണ വൈറസ് ബാധ റിപ്പോർട്ട് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരിക്കുന്ന മഹാരാഷ്ട്രയിലും പ്രതിരോധ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളു‌ടെ ഭാഗമായി രാജ്യമെങ്ങും പലതരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചി‌ട്ടും വ്യക്തി ശുചിത്വം പാലിച്ചുമെല്ലാമുള്ള പ്രതിരോധത്തിലാണ് നാടു മുഴുവൻ.
കൊറോണ വൈറസ് ബാധ റിപ്പോർട്ട് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരിക്കുന്ന മഹാരാഷ്ട്രയിലും പ്രതിരോധ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.

നിന്നുള്ള യാത്ര അനുവദനീയമല്ല

നിന്നുള്ള യാത്ര അനുവദനീയമല്ല

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാഷ്ട്രയിൽ ബസുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടു വരുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ബ്രിഹൻ‌മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻ‌സ്‌പോർട്ടും നഗരത്തിൽ നടത്തുന്ന ബസ് സർവ്വീസുകളിൽ യാത്രക്കാരെ നിന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല. ആളുകൾ തമ്മിൽ ഇടപഴകുന്നത് കുറച്ച് സാമൂഹിക അകലം കൊണ്ടുവരുവാനും ഒപ്പം ബസുകളിലെ തിരക്ക് നിയന്ത്രിക്കുവാനുമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം പകുതിയാക്കും

യാത്രക്കാരുടെ എണ്ണം പകുതിയാക്കും

മഹാരാഷ്ട്രയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ എണ്ണം പകുതിയായി കൊണ്ടുവരുവാനും തീരുമാനമുണ്ട്. ലോക്കൽ ‌ട്രെയിനുൾപ്പെടെയുള്ള സഞ്ചാര മാര്‍ഗ്ഗങ്ങളിൽ മാറ്റം കൊണ്ടുവരും.

പ്രതിദിനം

പ്രതിദിനം

ബ്രിഹൻ‌മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻ‌സ്‌പോർട്ട് എന്ന ബെസ്റ്റ്, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നന്ന എം‌എസ്‌ആർ‌ടി‌സി നന്നിവയാണ് മുംബൈയിലെ പ്രധാന സർവ്വീസുകൾ. ഇതിൽ ബെസ്റ്റിൽ മാത്രം ദിവസം 35 ലക്ഷത്തോളം യാത്രക്കാരും എം‌എസ്‌ആർ‌ടി‌സിയിൽ പ്രദിദിനം 65 ലക്ഷത്തോളം ആളുകളുമാണ് ഈ സേവനങ്ങൾ ഉപയോഗിക്കുന്നത്.

മുംബൈയിലേക്ക് പിന്നീടാവാം യാത്ര

മുംബൈയിലേക്ക് പിന്നീടാവാം യാത്ര

കോറോണ വൈറസിനെ നിയന്ത്രിക്കുവാൻ മുംബൈയിലും ശക്തമായ ന‌ടപടികളാണ് എടുത്തി‌ട്ടുള്ളത്. 2020 മാർച്ച് 31 വരെ മുംബൈ നഗരത്തിൽ ഗ്രൂപ്പ് ടൂറുകൾക്ക് നിരോധനമുണ്ട്. മുംബൈ പോലീസിന്റേതാണ് ഈ നടപടി. ഇത് ഇതിനോടകം നഗരത്തിലെ നൂറു കണക്കിന് ഡാൻസ് ബാറുകളും പബ്ബുകളും അടച്ചുപൂട്ടി.

പൂനെ

പൂനെ

രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്ന നഗരം മഹാരാഷ്ട്രയിലെ പൂനെയാണ്. ഇവിടെയും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തന്നെ നടക്കുന്നുണ്ട്.

ഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണംഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണം

ചരിത്ര സ്മാരകങ്ങൾ 31 വരെ അടച്ചിടും; യാത്രകൾ മാറ്റിവയ്ക്കാംചരിത്ര സ്മാരകങ്ങൾ 31 വരെ അടച്ചിടും; യാത്രകൾ മാറ്റിവയ്ക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X