Search
  • Follow NativePlanet
Share
» »സൂര്യകാന്തിപ്പാടങ്ങളിലേക്ക് ചെല്ലാം... മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടിലേക്ക് പൂക്കാലം കാണുവാന്‍ പോകാം

സൂര്യകാന്തിപ്പാടങ്ങളിലേക്ക് ചെല്ലാം... മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടിലേക്ക് പൂക്കാലം കാണുവാന്‍ പോകാം

ഗുണ്ടല്‍പ്പേട്ടിന് ഇനി മഞ്ഞവസന്തമാണ്. റോഡിനിരുവശവും പൂത്തുവിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളുട‌െ കാഴ്ചയാവും ഇനി നാളുകളോളം ഈ കര്‍ണ്ണാടക കാര്‍ഷിക ഗ്രാമത്തിന്‍റെ മുഖം.

ഗുണ്ടല്‍പ്പേട്ടിന് ഇനി മഞ്ഞവസന്തമാണ്. റോഡിനിരുവശവും പൂത്തുവിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളുട‌െ കാഴ്ചയാവും ഇനി നാളുകളോളം ഈ കര്‍ണ്ണാടക കാര്‍ഷിക ഗ്രാമത്തിന്‍റെ മുഖം. മഴക്കാലം തുടങ്ങി പൂക്കാലം വന്നതോടെ ഗുണ്ടല്‍പ്പേട്ടും പരിസവരും വീണ്ടും സ‍ഞ്ചാരികളാല്‍ നിറയുവാന്‍ തുടങ്ങി. സൂര്യകാന്തിപ്പാടം പൂത്തുനില്‍ക്കുന്ന കാഴ്ച കാണുവാനായി മാത്രം ഇതുവഴി വരുന്നവരും ഗുണ്ടല്‍പ്പേട്ടുവഴി മൈസൂര് പിടിക്കുന്നവരും ഇവിടെ നിര്‍ത്താതെ പോകില്ല.

Muthanga-Gundlupet

കണ്ണെത്താദൂരത്തോളം പൂത്തുനില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്ച അല്‍പം വെയിലോടു കൂടി വേണം കാണുവാന്‍, സൂര്യപ്രകാശമടിക്കുമ്പോള്‍ പൂക്കളുടെ കാഴ്ച ഒന്നുകൂടി മനോഹരമാകും. ചുറ്റും പൂക്കള്‍ മാത്രം നില്‍ക്കുന്ന ഇവിടെ ഉയരത്തിലുള്ള മരങ്ങളൊന്നുമില്ലാത്തിനാല്‍ സൂര്യപ്രകാശം മുഴുവന്‍ ചെടികളിലെത്തുകയും അതുവഴി സൂര്യകാന്തിച്ചെടികള്‍ വളര്‍ന്ന് നല്ലഫലം നല്കുകയും ചെയ്യുന്നു.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വയനാട് വഴിയാണ് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുക. ബത്തേരി-മുത്തങ്ങ റൂട്ടിലൂടെ ഗുണ്ടല്‍പ്പേട്ടിലേക്ക് പ്രവേശിക്കാം. മുത്തങ്ങ കടന്നശേഷം മുഴുവന്‍ കാട്ടിലൂടെയാണ് യാത്ര. വന്യമൃഗങ്ങള്‍ വരുന്ന പാതയില്‍ നിറയെ ഹംമ്പുകളും കാണാം. വാഹനം നിര്‍ത്താതെ വേണം ഈ വഴി കടന്നുപോകുവാന്‍. ഇതിനുശേഷം ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് - മധൂര്‍ റോഡിലാണ് സൂര്യകാന്തിപ്പൂക്കളുടെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുക.

Muthanga-Gundlupet

ചിലയിടങ്ങളില്‍ വഴിയുടെ ഇരുവശങ്ങളിലും പൂപ്പാടങ്ങള്‍ കാണാം. ഈ വഴി കടന്നുപോകുന്നവര്‍ ഇവിടെ നിര്‍ത്തി ചിത്രങ്ങളെടുക്കാതെ പോകാറില്ല. വഴിയരികിലുള്ള പൂപ്പാടങ്ങളില്‍ നിന്നും പൂക്കളെടുക്കുന്നതിന് കര്‍ഷകര്‍ സന്ദര്‍ശകരില്‍ നിന്നും ചെറിയൊരു തുക ഈടാക്കാറുണ്ട്. എന്നാല്‍ ഉള്ളിലേക്കുള്ള പാടങ്ങളില്‍ പോകുന്നതിനു പ്രവേശന ഫീസില്ല. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത്തരത്തിലൊരു രീതി കര്‍ഷകര്‍ സ്വീകരിച്ചത്. വയലിലെത്തുന്നവര്‍ പൂക്കള്‍ പറിക്കുവാനും നശിപ്പിക്കുവാനും തുടങ്ങിയതോടെയായിരുന്നു ഇത്.

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

Read more about: karnataka village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X