Search
  • Follow NativePlanet
Share
» »കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബാംഗ്ലൂരും മഹാരാഷ്‌ട്രയും

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബാംഗ്ലൂരും മഹാരാഷ്‌ട്രയും

ബാംഗ്ലൂര്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാമായി കേരളം മാറിയതോ‌ടെ ആണ് സംസ്ഥാനങ്ങള്‍ പുതിയ നടപ‌ടിയിലേക്ക് കടന്നത്. കേരളത്തില്‍ നിന്നു വരുന്നവര്‍ക്കും ഒപ്പം ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, എന്നിവി‌ടങ്ങളില്‍ നിന്നും വരുന്നവര്‍ക്കും മഹാരാഷ്ട്രയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
ഇതോടെ, ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആർടി-പിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വിമാനയാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.

travel news

‌‌ട്രെയിനില്‍ മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്കും കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്രയ്‌ക്ക് 96 മണിക്കൂറിനുള്ളിൽ‌ പരിശോധന ന‌ടത്തിയ നെഗറ്റീവ് സര്‍‌‌ട്ടിഫിക്കറ്റ് ആണു വേണ്ടത്. അല്ലാത്ത പക്ഷം, റെയില്‍വേ സ്റ്റേഷനില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തുകയും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ സ്വന്തം ചിലവില്‍ കൊവിഡ് കെയര്‍ സെന്‍ററില്‍ ചികിത്സ തേ‌ടുകയും വേണം. മുൻകരുതൽ നടപടിയായാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്,

കേരളത്തില്‍ നിന്നും ബാംഗ്ലൂരിലെത്തുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാറും നിര്‍ബന്ധമാക്കി. ബാംഗ്ലൂരിലെ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന് പശ്ചാത്തലത്തിലാണ് നടപടി.
കൊവിഡ്-19 ടെസ്റ്റിംഗിനായി മുംബൈയിൽ ഇപ്പോൾ ഒരു മൊബൈൽ ആര്‍ടി-പിസിആര്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും എന്നതാണിതിന്റെ പ്രത്യേകത. വില 499 രൂപയായാണ് പരിശോധനാ ചിലവ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് സ്പൈസ് ഹെൽത്ത് ആണ് ഈ മൊബൈൽ സേവനം വികസിപ്പിച്ചെ‌ടുത്തത്.

കൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെകൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെ

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X