Search
  • Follow NativePlanet
Share
» »വാല്‍പാറ ഒരുങ്ങുന്നു..പുതിയ കാഴ്ചകളിലേക്ക് രണ്ടിടങ്ങള്‍ കൂടി

വാല്‍പാറ ഒരുങ്ങുന്നു..പുതിയ കാഴ്ചകളിലേക്ക് രണ്ടിടങ്ങള്‍ കൂടി

വാല്‍പാറ... വളഞ്ഞു പുളഞ്ഞ റോഡും കാടിനുള്ളിലൂടെയുള്ള യാത്രയും കോടമഞ്ഞും തേയിലക്കാടും ഒക്കെയായി മലയാളികളെ ഇത്രത്തോളം കൊതിപ്പിച്ച നാടു വേറെ കാണില്ല.

വാല്‍പാറ... വളഞ്ഞു പുളഞ്ഞ റോഡും കാടിനുള്ളിലൂടെയുള്ള യാത്രയും കോടമഞ്ഞും തേയിലക്കാടും ഒക്കെയായി മലയാളികളെ ഇത്രത്തോളം കൊതിപ്പിച്ച നാടു വേറെ കാണില്ല. പെട്ടന്നൊരു യാത്ര പോയി വരണമെന്നു തോന്നിയാല്‍ കൂടുതലൊന്നും ആലോചിക്കാതെ ബാഗും തൂക്കി പോകുവാന്‍ വാല്‍പാറയോളം പോന്ന ഇടങ്ങള്‍ കുറവാണ്.
ഒരു കുഞ്ഞു യാത്രയില്‍ സന്തോഷത്തോടെ പോയി വരുവാന്‍ സാധിക്കുന്നതെല്ലാം വാല്‍പ്പാറയിലുണ്ട്.

valparai

തേയിലത്തോട്ടങ്ങളും കാടും അണക്കെട്ടും തന്നെയാണ് ഇവിടുത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പട്ടത്. വെള്ളച്ചാ‌ട്ടവും കാപ്പിത്തോട്ടവും ആനയിറങ്ങുന്ന വഴികളും എല്ലാം എന്നും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുകയാണ്. ഇതിനൊപ്പമാണ് വാല്‍പ്പാറയില്‍ സഞ്ചാരികള്‍ക്കായി വേറെയും ആകര്‍ഷണങ്ങള്‍ തയ്യാറാവുന്നത്.
ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൗസ് ബോട്ട് എന്നിവയാണ് ഇവിടെ പുതുതായി വരുന്നത്.
സഞ്ചാരികള്‍ക്കിടയില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വാല്‍പ്പാറയുടെ പ്രസിദ്ധി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ കൂടുതല്‍ ആകര്‍ഷണങ്ങള്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2021 ജനുവരിയില്‍ ഉദ്ഘാടനം നടത്തി സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കുവാനാണ് നിലവിലെ തീരുമാനം. പകുതിയോളം പണി നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. 2019 മാര്‍ച്ചിലാണ് രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും തറക്കല്ലിട്ടത്.
പിഡബ്ല്യുഡി ഭൂമിയിൽ ബൊട്ടാണിക്കൽ ഗാർഡനും മുനിസിപ്പൽ ഇന്‍സ്പെക്‌ഷന്‍ ബംഗ്ലാവിന് സമീപത്ത് ബോട്ട് ഹൗസുമാണ് നിര്‍മ്മിക്കുന്നത്.

കേരളത്തില്‍ നിന്നും ഒറ്റ ദിവസത്തെ റൈഡുകള്‍ക്കും മറ്റുമായാണ് വാല്‍പ്പാറയെ മിക്കപ്പോഴും സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. പ്രകൃതിഭംഗിയുള്ള വഴിയിലൂയെ കാഴ്ചകള്‍ കണ്ട് എത്തിച്ചേരാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ചാലക്കുടിയില്‍ നിന്നും അതിരപ്പള്ളി-പാഴച്ചാല്‍-മലക്കപ്പാറ വഴിയാണ് വാല്‍പാറയിലേക്കെത്തുന്നത്. വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് 65 കിലോമീറ്ററും കോയമ്പത്തൂരില്‍ നിന്നും 100 കിലോമീറ്ററുമാണ് ദൂരം.

PC:UdayKiran28

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നുസ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്

യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

Read more about: valparai tamil nadu travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X