Search
  • Follow NativePlanet
Share
» »അമേരിക്കയിലേക്ക് യാത്ര ചെയ്യാം നവംബര്‍ മുതല്‍!

അമേരിക്കയിലേക്ക് യാത്ര ചെയ്യാം നവംബര്‍ മുതല്‍!

പൂര്‍ണ്ണമായും വാക്സിനേഷന്‍ നടത്തിയ ഇന്ത്യയടക്കമുള്ല രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് പ്രവേശനം നല്കുവാനൊരുങ്ങി അമേരിക്ക. രണ്ടു ഡോസ് പ്രതിരോധ വാക്സിനും എടുത്തവര്‍ക്ക് നവംബര്‍ മാസം ഒന്നു മുതല്‍ അമേരിക്കയിലേക്ക് പ്രവേശനം സാധ്യമാകും.

ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ് എന്നിവയുൾപ്പെടെ യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒപ്പം ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ആണ് രാജ്യത്തേയ്ക്ക പ്രവേശനം സാധ്യമാവുക. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരായിരിക്കണം എന്നതാണ് നിര്‍ബന്ധം. ഇവര്‍ക്ക് ക്വാറന്‍റൈനും നിര്‍ബന്ധമായിരിക്കില്ല.

usa

യാത്ര ആരംഭിക്കുന്നതിനു മുന്‍പ് രണ്ട് ഡോസ് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്ക് കുറഞ്ഞത് മൂന്നു ദിവസം മുന്‍പെങ്കിലും എടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട്, എന്നിവ നിര്‍ബന്ധമായും കയ്യില്‍ കരുതിയിരിക്കണം. ഇതിനൊപ്പം തന്നെ വാക്സിനേഷന്‍ ഇതുവരെയും നടത്തിയിട്ടില്ലാത്ത അമേരിക്കല്‍ പൗരന്മാര്‍ക്കുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കും. ഇവര്‍ രാജ്യത്തേയ്ക്ക് മടങ്ങുന്നതിനു ഒരു ദിവസം മുന്‍പും രാജ്യത്തെത്തിയ ശേഷവും പരിശോധന നടത്തണം എന്നത് നിര്‍ബന്ധമാണ്.

നിലവില്‍ അമേരിക്കന്‍ പൗരന്മാർക്കും സ്പെഷ്യല്‍ വിസയുള്ള താമസക്കാർക്കും വിദേശികൾക്കും മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ചെറിയ കുട്ടികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

യാത്രകള്‍ എളുപ്പമുള്ളതാക്കുവാന്‍ രാജ്യങ്ങള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കണം,പ്രധാനമന്ത്രിയാത്രകള്‍ എളുപ്പമുള്ളതാക്കുവാന്‍ രാജ്യങ്ങള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കണം,പ്രധാനമന്ത്രി

കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X