India
Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിലെ കാഴ്ചകള്‍ അവസാനിക്കുന്നില്ല..പുതിയ10 ഉയര്‍ന്ന ട്രക്കിങ് റൂട്ടുകളും 30 പര്‍വ്വതങ്ങളും തുറന്നു

ഉത്തരാഖണ്ഡിലെ കാഴ്ചകള്‍ അവസാനിക്കുന്നില്ല..പുതിയ10 ഉയര്‍ന്ന ട്രക്കിങ് റൂട്ടുകളും 30 പര്‍വ്വതങ്ങളും തുറന്നു

ഉത്തരാഖണ്ഡ് യാത്രകളിലെ ഏറ്റവും വലിയ ആനന്ദം എത്ര കണ്ടാലും തീരത്താ ലക്ഷ്യസ്ഥാനങ്ങളാണ്. കണ്ടുകഴിഞ്ഞുവെന്നു വിചാരിച്ചാലും വീണ്ടും കാഴ്ചകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഗ്രാമങ്ങളും പര്‍വ്വതങ്ങളും ഇവിടെ കാണാം. ഉത്തരാണ്ഡ് എന്ന ദേവഭൂമിയെ സ്നേഹിക്കുന്ന സ‍ഞ്ചാരികള്‍ക്ക് വീണ്ടും ഇവിടേക്ക് വരുവാന്‍ ഒരു കാരണം കൂടി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിനോദ സ‍ഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 10 ഉയർന്ന ട്രക്കിംഗ് റൂട്ടുകളും 30 കൊടുമുടികളും തുറന്നു നല്കിയിരിക്കുകയാണ്. ആറായിരം മീറ്ററിനും ഉയരത്തിലുള്ളവയാണ് പട്ടികയിലെ മിക്ക കൊടുമുടികളും.

Uttarakhand Travel

PC:Ashwini Chaudhary(Monty)

പത്ത് പര്‍വ്വതങ്ങള്‍
ഋഷി പഹാർ (6992 മീ), ഗരുർ പർബത് (6504 മീ), ദേവ്‌തോളി (6788 മീ), മണ്ട II (6529 മീ), മണ്ട III (6510 മീ), ഋഷി കോട് (6236 മീ). ), അവലാഞ്ചെ (6443 മീറ്റർ), കാളി ധംഗ് (6373 മീറ്റർ), ഭിർഗു പർബത് (6041 മീറ്റർ) എന്നിവയാണ് സഞ്ചാരികള്‍ക്കായി തുറന്നു നല്കിയിരിക്കുന്ന പര്‍വ്വതങ്ങള്‍

ട്രക്കിങ് റൂട്ടുകള്‍
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തുറന്നു നല്കിയ ട്രക്കിങ് റൂട്ടുകള്‍ നന്ദ ലപാക്, യാൻ ബുക്ക്, രതംഗേറിയൻ, മഹലേ പർബത്ത്, ഭാഗ്യ്യു, പാവഗഡ്, ലാംചിർ, ലാംചിർ സൗത്ത്, നർ പർബത്ത്, നാരായൺ പർബത്ത് എന്നിവയാണ്.

Uttarakhand Travel 2

PC:Anirudh Khandelwal

പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നു നിന്ന് യാത്രകള്‍ സംഘടിപ്പിക്കുയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് യാത്രാ സ്ഥാനങ്ങള്‍ മാലിന്യ വിമുക്തമാക്കുവാനും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ യാത്രയില്‍ വലിച്ചെറിയുന്നില്ലെന്നും ഉറപ്പുവരുത്തുവാന്‍ യാത്രയ്ക്കായി വരുന്ന പർവതാരോഹകർ ഒരു ടീമിന് 10000 രൂപ വീതം നല്കേണ്ടതാണ്. മടങ്ങി വരുമ്പോള്‍ മാലിന്യങ്ങളൊന്നും വലിച്ച‌റിഞ്ഞില്ല എന്നുറപ്പു വരുത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെ തിരികെ കൊണ്ടുവന്ന മാലിന്യങ്ങള്‍ കാണിച്ചാല്‍ പണം തിരികെ നല്കുന്നതാണ്. ഇതിനായി പ്രാദേശിക പരിസ്ഥിതി വികസന സമിതികളുടെ സഹായം തേടും. പ്രകൃതിസംരക്ഷണത്തിനൊപ്പം തന്നെ ഇവിടുത്തെ ആളുകളുടെ ഉപജീവനമാര്‍ഗ്ഗമായും ഇതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പര്‍വ്വതാരോഹണം അനുവദിക്കുക. വര്‍ഷ്തില്‍ രണ്ട് പ്രാവശ്യം മാത്രം 10 അംഗങ്ങൾ വീതമുള്ള 12 ടീമുകൾക്ക് പര്‍വ്വതം കയറാം. ഇതിനായി വനം വകുപ്പും ഉത്തരാഖണ്ഡ് മൗണ്ടനിയറിംഗ് അസോസിയേഷനും നിഷ്കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു.

ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 137 ഹിമാലയൻ കൊടുമുടികൾ സന്ദര്‍ശകര്‍ക്ക് തുറന്നു നല്കുവാനുള്ള 2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് ട്രക്കിംഗ് റൂട്ടുകളും കൊടുമുടികളും യാത്രക്കാര്‍ക്കായി അനുവദിച്ചത്.

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

Read more about: uttarakhand travel news trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X