Search
  • Follow NativePlanet
Share
» »പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം

പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം

ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം ആരംഭിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം ആരംഭിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ തീര്‍ഥാ‌‌ടനം ആരംഭിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് നൽകിയ ഉത്തരവ് പ്രകാരം മേയ് നാല് മുതല്‍ തീര്‍ഥാടനം ആരംഭിച്ച് കഴിഞ്ഞു. ഇതോടൊപ്പം ഉത്തരാഖണ്ഡിൽ നിന്നുള്ള തീർഥാടകർക്ക് സംസ്ഥാനത്തെ മറ്റ് ഹിമാലയൻ ക്ഷേത്രങ്ങളും സന്ദർശിക്കുവാനും അനുമതിയുണ്ട്.

 pilgrims to visit Kedarnath

ഇന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന സ്ഥാനങ്ങളായ ചാര്‍ ദാം ക്ഷേത്രങ്ങള്‍ ഉത്തരാഖണ്ഡിലെ ഗാര്‍വാള്‍ ഹിമാലയത്തിന്റെ ഭാഗമാണ്. ഇവിടുത്തെ മൂന്ന് ജില്ലകളിലായാണ് ഈ നാല് തീര്‍ഥാടന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്.

ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഉത്തർകാശി ജില്ലയിലും കേദാർനാഥ്, ബദരീനാഥ് എന്നിവ രുദ്രപ്രയാഗ്, ചമോലി ജില്ലകളിലുമാണ് സ്ഥിതി ചെയ്യുന്നത്.

Uttarakhand Permit Local Pilgrims To Visit Kedarnath Temple

ഇതുവരെയും കോവിഡ് -19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഗ്രീന്‍ സോണിലാണ് മൂന്ന് ജില്ലകളും ഉള്‍പ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിച്ച് ഉത്തരാണ്ഡില്‍ പ്രതിരോധ നടപടികളില്‍ ചില ഇളവുകള്‍ നല്കിയിട്ടുണ്ട്. അന്തര്‍ ജില്ലാ യാത്രകള്‍ക്കും ഗ്രീന്‍ സോണുകളിലും നിബന്ധനകളോടെയാണ് ഇളവുകള്‍ നല്കിയിരിക്കുന്നത്. അതോടൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അനുവാദമുണ്ടോയെന്ന ചോദ്യത്തിന്, കോവിഡ് -19 പ്രതിസന്ധിയാണ് പ്രധാന തടസ്സമെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാകുവാന്‍ തണുപ്പിക്കാൻ സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകംഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!

ചിത്രങ്ങള്‍ക്ക് ക‌‌ടപ്പാ‌ട്- വിക്കി മീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X