Search
  • Follow NativePlanet
Share
» »17 ഇടങ്ങളെ കൂടി കണക്റ്റ് ചെയ്യുന്നു... കുതിക്കുവാനൊരുങ്ങി ഉത്തരാഖണ്ഡ്

17 ഇടങ്ങളെ കൂടി കണക്റ്റ് ചെയ്യുന്നു... കുതിക്കുവാനൊരുങ്ങി ഉത്തരാഖണ്ഡ്

കുമയൂണ്‍ മേഖലയിലെ 17 ഗ്രാമങ്ങളെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനസ്കണ്ട് സർക്യൂട്ടിന് കീഴില്‍ ഉള്‍പ്പെടുത്തി തമ്മില്‍ ബന്ധിപ്പിക്കുവാനാണ് തീരുമാനം.

ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഉത്തരാഖണ്ഡ്. കുമയൂണ്‍ മേഖലയിലെ 17 ഗ്രാമങ്ങളെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനസ്കണ്ട് സർക്യൂട്ടിന് കീഴില്‍ ഉള്‍പ്പെടുത്തി തമ്മില്‍ ബന്ധിപ്പിക്കുവാനാണ് തീരുമാനം. കുമയൂണിലെ പ്രസിദ്ധമായ സ്ഥലങ്ങളായ കൈഞ്ചി ധാം, ജഗേശ്വര ക്ഷേത്രം, മുക്തേശ്വർ, ഗോലു ദേവതാ ക്ഷേത്രം, പൂർണഗിരി ക്ഷേത്രം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ബന്ധിപ്പിക്കുന്നത്.‍

Uttarakhand

PC:Vivek Sharma

കുമയൂണിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. കുമയൂൺ പർവതനിരകൾക്ക് ധാരാളം വിനോദസഞ്ചാര സാധ്യതകളുണ്ടെന്നും നിരവധി മനോഹരമായ സ്ഥലങ്ങളും മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, പ്രസ്തുത സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കും.

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ കൈഞ്ചി ധാമിന് സമീപം പാർക്കിംഗ് ഏരിയ വികസിപ്പിക്കുകയും പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ബാബ നീം കരോളിയുടെ കൈഞ്ചി ധാം വികസിപ്പിക്കുക വഴി ഒറ്റ യാത്രയില്‍ പല ഇടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സഞ്ചാരികലെ അനുവദിക്കും. അതേസമയം, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമയോൺ റേഞ്ചിലെ ആറ് ജില്ലകളിലായി നിരവധി സ്ഥലങ്ങൾ വകുപ്പ് കണ്ടെത്തിയതായി ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു.

നേരത്ത നേരത്തെ, 13 ജില്ലകൾ, 13 പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് എന്ന സ്കീമിന് കീഴിൽ, പിത്തോരഗഡ് ജില്ലയിലെ മുനിസ്യാരി, ബാഗേശ്വറിലെ കൗസാനി, അൽമോറയിലെ കതർമൽ, നൈനിറ്റാളിലെ മുകേതേശ്വർ, ചമ്പാവത്തിലെ ലോഹഘട്ട്, ഉദ്ദം സിംഗ് നഗറിലെ പരാഗ് ഫാം എന്നിവ സർക്കാർ കണ്ടെത്തി മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഇടങ്ങളായി ഉയര്‍ത്തിയിരുന്നു.

മണ്‍സൂണിലെ എളുപ്പമുള്ള ട്രക്കിങ്ങുകള്‍... തുടക്കക്കാര്‍ക്കും പരീക്ഷിക്കാം ഈ വഴികള്‍മണ്‍സൂണിലെ എളുപ്പമുള്ള ട്രക്കിങ്ങുകള്‍... തുടക്കക്കാര്‍ക്കും പരീക്ഷിക്കാം ഈ വഴികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X