Search
  • Follow NativePlanet
Share
» »ഉത്തരഖണ്ഡിലെ രാമായണ സര്‍ക്യൂട്ട്, രാമായണ ഇടങ്ങള്‍ കാണുവാനൊരു യാത്ര

ഉത്തരഖണ്ഡിലെ രാമായണ സര്‍ക്യൂട്ട്, രാമായണ ഇടങ്ങള്‍ കാണുവാനൊരു യാത്ര

ഉത്തരാഖണ്ഡിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'രാമായണ സര്‍ക്യൂട്ട്' ആരംഭിക്കുന്നു.

ഉത്തരാഖണ്ഡിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'രാമായണ സര്‍ക്യൂട്ട്' ആരംഭിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള യാത്രയാണിത്.

ഉത്തരാഖണ്ഡ് ടൂറിസം സത്പാല്‍ മഹാരാജ് വകുപ്പ് മന്ത്രി ഉത്തര്‍ പ്രദേശിലെ അയോധ്യ ഭൂമി പൂജയുടെ സമയത്താണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഋഷികേശിലെ ക്ഷേത്രങ്ങള്‍, രാമനെ വീണ്ടും കണ്ടുമുട്ടിയ ഭരതന്‍റെയു ശത്രുഘനന്‍റെയും ഋഷികേശിലെ ക്ഷേത്രങ്ങള്‍, രാമന്‍ സന്ദര്‍ശിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ദേവപ്രയാഗിലെ രഘുനാഥ ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളെയാണ് രാമായണ സര്‍ക്യൂട്ടില് ഉള്‍പ്പെടുത്തുന്നത്. രാമായണത്തില്‍ ഉത്തരാഖണ്ഡിന്‍റെ പ്രാധാന്യം എ‌ടുത്തു കാണിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

ramayana circuit

കൂടാതെ, രാമായണത്തിന്‍റെ ഭാഗമായി മാറിയ ഇന്ത്യയിയിലെ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള സര്‍ക്യൂ‌ട്ടുകളുടെ സാധ്യതയെക്കറിച്ചും ഉത്തരാഖണ്ഡ് ടൂറിസം സത്പാല്‍ മഹാരാജ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.

മത വിനോദസഞ്ചാരം വളര്‍ത്തുന്നതിനായി മഹാഭാരതം സർക്യൂട്ട്, സീത സർക്യൂട്ട് എന്നിവയും ഉത്തരാഖണ്ഡ് ടൂറിസത്തിന്റെ പദ്ധതിയിലുണ്ട്. 2019 ല്‍ തന്നെ പൗരി ജില്ലയില്‍ സീതാ മാതാ സര്‍ക്യൂട്ട് വികസിപ്പിക്കുന്നത് ആലോചനയിലുണ്ട്. പൗരി ഗർവാളിലെ ഫാൽസ്വരി ഗ്രാമത്തിലാണ് സീതാദേവി ഭൂമിയിലേക്ക് പോയതെന്നാണ് ഐതിഹ്യം. എല്ലാ വർഷവും മെയ് മാസത്തിൽ മൂന്ന് ദിവസത്തേക്ക് സീത മാത മേള നടക്കുന്ന പൗരി പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

PC:Ms Sarah Welch

 ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍ ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

കൃഷ്ണ ജന്മാഷ്ടമി 2020: പുണ്യം പകരും കൃഷ്ണ ക്ഷേത്രങ്ങള്‍കൃഷ്ണ ജന്മാഷ്ടമി 2020: പുണ്യം പകരും കൃഷ്ണ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X