Search
  • Follow NativePlanet
Share
» »നിബന്ധനകളോടെ കാണാം ഉത്തരാഖണ്ഡ്

നിബന്ധനകളോടെ കാണാം ഉത്തരാഖണ്ഡ്

ലോക്ഡൗണ്‍ കഴിഞ്ഞ് അണ്‍ലോക്ക് ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ പഴയ രീതികളിലേക്ക് മടങ്ങുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നും സഞ്ചാരികളെ സ്വാഗതം ചെയ്തും പല സംസ്ഥാനങ്ങളും തങ്ങളുടെ മടങ്ങിവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും സുരക്ഷാ നടപടികളും പാലിച്ചു മാത്രമേ സഞ്ചാരികള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഉത്തരാഖണ്ഡും സഞ്ചാരികള്‍ക്കുള്ള നിരോധനം പിന്‍വലിക്കുകയാണ്. വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ആളുകള്‍ക്ക് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുവാനും നിബന്ധനകളോടെ അനുമതി നല്കിയിട്ടുണ്ട്.
അന്തര്‍ ജില്ലാ യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുമാണ് നിലവില്‍ അനുമതി നല്കിയിരിക്കുന്നത്.

uttarakhand

നിബന്ധനകള്‍ ഇങ്ങനെ

ഉത്തരാഖണ്ഡിലേക്ക് കടക്കുന്നതിനു മുന്‍പ് നിരവധി നിര്‍ദ്ദേശങ്ങള്‍ സഞ്ചാരികള്‍ പാലിക്കേണ്ടതുണ്ട്. കൊവിഡ്-19 നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് സഞ്ചാരികള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്. . ഇത് കൈവശമുണ്ടെങ്കില്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകാതെ യാത്ര തുടരാം. എന്നാല്‍ ചാര്‍ ദാം തീര്‍ഥയാത്രയ്ക്ക് ഇനിയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് അനുമതി നല്കിയിട്ടില്ല. ഉത്തരാഖണ്ഡ് നിവാസികളെ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ.

എന്നാല്‍ ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്ത ഹില്‍ സ്റ്റേഷനായ മസൂറിയിലേക്ക് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കുറഞ്ഞത് ഏഴു ദിവസത്തേയ്ക്ക് താമസത്തിനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത് അതിനുള്ള തെളിവ് കാണിക്കുന്നവര്‍ക്കു മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റും സഞ്ചാരികള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലായെങ്കില്‍ നിര്‍ബന്ധമായും 7 ദിവസത്തെ ക്വാറന്‍റൈനില്‍ പോകണം. ഉത്തരാഖണ്ഡ് നിവാസികള്‍ക്ക് പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലാതെ സംസ്ഥാനത്ത് സഞ്ചരിക്കാം.

മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്

ആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളുംആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളും

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

Read more about: uttarakhand travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X