Search
  • Follow NativePlanet
Share
» »രോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാം

രോഗം ബാധിച്ചാല്‍ 2.26 ലക്ഷം രൂപ! സഞ്ചാരികള്‍ക്ക് ധൈര്യമായി ഇങ്ങോട്ട് വരാം

2.26 ലക്ഷം രൂപ

മാസങ്ങള്‍ക്കു ശേഷം പുതിയ സാധാരണ ജീവിത്തിലേക്കുള്ള മടങ്ങിവരവിലാണ് ലോകം. ഈതോടൊപ്പം തന്നെ വിനോദ സഞ്ചാരമേഖലയും മടങ്ങി വരവിന്‍റെ പാതയിലാണ്. സഞ്ചാരികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും വിമാനചാര്‍ജ്ജിലും ടിക്കറ്റിലും ഉളവുകള്‍ നല്കിയും വലിയ ഉണര്‍വ്വാണ് യാത്രാമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ആ നിരയിലേക്ക് സഞ്ചാരികള്‍ക്ക് ഏറ്റവും പുതിയ രീതി ഓഫറുകളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഉസ്ബെക്കിസ്ഥാന്‍.

ആര്‍ക്കും കോവിഡ് ബാധിക്കില്ല

ആര്‍ക്കും കോവിഡ് ബാധിക്കില്ല

തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയേല്‍ക്കില്ല എന്ന ഉറച്ച വിശ്വാസമാണ് ഉസ്ബെക്കിസ്ഥാന്‍ സര്‍ക്കാരിനുള്ളത്. അതുകൊണ്ടു തന്നെയാണ് ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇങ്ങനെയൊരു ഓഫര്‍ രാജ്യം മുന്നോ‌ട്ട് വച്ചിരിക്കുന്നത്.

3000 ഡോളര്‍

3000 ഡോളര്‍

ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കുമ്പോള്‍ കൊറോണ വൈറസ് ബാധയേറ്റാല്‍ 3000 ഡോളറാണ് ആ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായമായി നല്കുക എന്നതാണ് ഇവിടുത്തെ ഏറ്റവും പുതിയ വാര്‍ത്ത. കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു പോയ വിനോദ സഞ്ചാരരംഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നഭാഗമായു സേഫ് ട്രാവല്‍ ഗ്യാരണ്ടീഡ് എന്ന ക്യാംപയിനിങ്ങിന്‍റെ ഭാഗമാണിത്. ഈ നിര്‍ദ്ദേശത്തില്‍ പ്രസിഡന്‍റ് ഷാവ്‌കത് മിര്‍സിയോയേവ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

നിലവിലെ സ്ഥിതി

നിലവിലെ സ്ഥിതി

കൊറോണ വൈറസിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളിലൊന്നാണ് ഉസ്ബെക്കിസ്ഥാന്‍. ഇതേ ആത്മവിശ്വാസമാണ് ഇവിടേക്ക് സഞ്ചാരികളെ ക്ഷണിക്കുവാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്കുന്നതും. 33 ദശലക്ഷത്തിലധികമാണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെ നിലവില്‍ 7228 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 20 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം‌

ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം‌

മൂവായിരം ഡോളറിന്റെ ആനുകൂല്യം ലഭിക്കുവാന്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. രാജ്യം ചുറ്റിക്കറങ്ങുന്നത് ഒരു പ്രാദേശി ഗൈഡിനൊപ്പം ആയിരിക്കണം.
2. കോറോണ വൈറസിനെതിരെയുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗൈഡുകള്‍ ഹോട്ടലുകള്‍, ടൂറിസ്ററ് സൈറ്റുകള്‍ തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.
3. നിലവില്‍ ചൈന, ഇസ്രായേല്‍, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രോഗസാധ്യത കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്.
4. യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാംകാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

Read more about: travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X