Search
  • Follow NativePlanet
Share
» »വൈഷ്ണോ ദേവി തീര്‍ത്ഥാ‌ടനം ഓഗസ്റ്റ് 15 മുതല്‍ ആരംഭിച്ചേക്കും

വൈഷ്ണോ ദേവി തീര്‍ത്ഥാ‌ടനം ഓഗസ്റ്റ് 15 മുതല്‍ ആരംഭിച്ചേക്കും

ഇന്ത്യയിലെ ഏറ്റവും അധികം തീര്‍ത്ഥാ‌ടകരെത്തുന്ന ജമ്മു കാശ്മീരിലെ വൈഷ്ണവോ ദേവി തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതലാണ് വൈഷ്ണോ ദേവി ഗുഹയില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുവാന്‍ ആലോചിക്

ഇന്ത്യയിലെ ഏറ്റവും അധികം തീര്‍ത്ഥാ‌ടകരെത്തുന്ന ജമ്മു കാശ്മീരിലെ വൈഷ്ണവോ ദേവി തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതലാണ് വൈഷ്ണോ ദേവി ഗുഹയില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുവാന്‍ ആലോചിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് ക്ഷേത്രം അടച്ചിട്ടിരുന്നത്. ഏകദേശം നാലര മാസത്തോളം കാലമാണ് ക്ഷേത്രം അടച്ചിട്ടത്. ക്ഷേത്രം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത തല ചര്‍ച്ചകള്‍ ഇതിനോടകം നടന്നിട്ടുണ്ട്. ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജമ്മു കാശ്മീരിലെ കോവിഡ് കേസുകളുടെ എണ്ണത്തെയും അവസ്ഥയേയും ആശ്രയിച്ചായിരിക്കും അവസാന തീരുമാനത്തിലെത്തുക.

Vaishno Devi Templ

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥ യാത്ര പൂര്‍ണ്ണമായും റദ്ദാക്കിയത്. കിഷ്ത്വാറിന്റെ മച്ചേൽ യാത്രയും റദ്ദ് ചെയ്തിരുന്നു. കാശ്മീരിലെ വിവിധ ജില്ലകളില്‍ ഇപ്പോഴും പൂര്‍ണ്ണമായും ലോക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പൊതു ദര്‍ശനത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അയ്യായിരം മുതല്‍ ഏഴായിരം വരെ വിശ്വാസികള്‍ക്കു മാത്രമേ ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. എന്നാല്‍ ആളുകളുടെ തിരക്ക് ഒഴിവാക്കുവാനായി ക്ഷേത്രം തുറന്നതിനു ശേഷമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അനുവദിക്കാതിക്കുവാനും തീരുമാനമുണ്ട്. പകരം
ആളുകളുടെ തിരക്ക് ഒഴിവാക്കാൻ തീർത്ഥാടനം വീണ്ടും തുറന്ന ശേഷം ഓൺലൈൻ തീർത്ഥാടന രജിസ്ട്രേഷൻ അനുവദിക്കാതിരിക്കുവാനാണ് നിലവിലെ തീരുമാനം. പകരം, തീര്‍ത്ഥാടകരോട് കത്രയിലെ ബേസ് ക്യാമ്പിലെത്തി അവിടത്തെ കൗണ്ടറുകളില്‍ നിന്നും ഒരു യാത്രാ സ്ലിപ്പ് വാങ്ങി യാത്ര ചെയ്യുവാനായിരിക്കും ആവശ്യപ്പെടുക.

വര്‍ഷത്തില്‍ ഏകദേശം ഒരു കോടിയിലധികം തീര്‍ത്ഥാടകരെത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് വൈഷ്ണോ ദേവി ഗുഹ. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് പറയപ്പെടുന്നത്. ഗുഹയ്ക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗർഭഗൃഹത്തിനും ഉള്ളിലായി ഒരു ഗുഹയുണ്ടത്രെ. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സമുദ്ര നിരപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. വൈഷ്ണവോ ദേവിയിലെ ഏറ്റവും ഉയരമുള്ള ഭാഗമായ ഭവനാണ് ഈ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത്. കത്രാ നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണിത്.

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹരഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹ

ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍

PC:Mattes

Read more about: temple kashmir pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X