Search
  • Follow NativePlanet
Share
» »മണ്ണിടിച്ചിലില്‍ ട്രക്കിങ് റൂട്ട് ഒലിച്ചുപോയി, വാലി ഓഫ് ഫ്ലവേഴ്സില്‍ ട്രക്കിങ് നിര്‍ത്തിവെച്ചു

മണ്ണിടിച്ചിലില്‍ ട്രക്കിങ് റൂട്ട് ഒലിച്ചുപോയി, വാലി ഓഫ് ഫ്ലവേഴ്സില്‍ ട്രക്കിങ് നിര്‍ത്തിവെച്ചു

കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയില്‍ ട്രക്കിങ് റൂട്ടുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു.

ഡെറാഡൂണ്‍: കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയില്‍ ട്രക്കിങ് റൂട്ടുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. യുനസ്കോയുടെ പൈതൃക ഇടമായ താഴ്വരയിലെ ട്രക്കിങ് പാതകളുടെ ചില ഭാഗങ്ങള്‍ വലിയ രീതിയില്‍ നശിക്കപ്പെടുകയും ചിലയിടങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പൂക്കളുടെ താഴ്വരയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിര്‍ത്തിവെച്ചു. മണ്ണിടിച്ചിലിന്റെ അറ്റകുറ്റപ്പണികൾ നടത്തി വിള്ളലുകൾ പരിഹരിച്ചതിന് ശേഷം മാത്രമേ താഴ്വര സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കൂകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

valley of Flowers

Akanksha Sharma

മണിക്കൂറുകള്‍ നീണ്ടുനിന്ന മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് ചെളിയോടെ താഴേക്ക് പതിക്കുകയും വിള്ളുകള്‍ രൂപപ്പെടുകയുമായിരുന്നു. നേര്തതെ പത്ത് മീറ്ററോളം വീതിയുണ്ടായിരുന്ന ട്രക്കിങ് റൂട്ട് ഇടുങ്ങി. ഇവിടെ നില്‍ക്കുവാന്‍ പോലും മതിയായ സ്ഥലമില്ലെന്നാണ് പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രെക്ക് റൂട്ടിന്റെ ശേഷിക്കുന്ന ഭാഗവും ഒലിച്ചുപോകാൻ സാധ്യതയുണ്ട്.

ദ്വാരിപുല്‍ എന്ന സ്ഥലത്തും ആഴ്ചകള്‍ക്കു മുന്‍പ് എ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.ഇതിന് ഒരു സ്ലൈഡിംഗ് സോണും ഒരു ഗ്ലേസിയർ പോയിന്റും ഉണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഇപ്പോള്‍ ട്രക്കിങ് നിര്‍ത്തിവെച്ച് ഇവിടേക്കുള്ള എല്ലാ പാതകളും അടച്ചിരിക്കുന്നത്.പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ട്രെക്ക് റൂട്ട് വൃത്തിയാക്കാൻ തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്രക്ക് ചെയ്യുവാനെത്തുന്ന സ്ഥലമാണ്. നന്ദാ ദേവി ബയോസ്ഫിയര്‍ റിസര്‍വ്വിന്‍റെ ഭാഗമായ ഇവിടെ മണ്‍സൂണിലാണ് ട്രക്കിങ് നടത്തുക, ഈ വര്‍ഷം ജൂണ്‍ 1 ന് ആരംഭിച്ച ട്രക്കിങ് ഒക്ടോബര്‍ 31 വരെയായിരിക്കും നീണ്ടുനില്‍ക്കുക.

valley Of Flowers

PC:Vivek Sharma

സമുദ്രനിരപ്പില്‍ നിന്നും 11,800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന് വാലി ഓഫ് ഫ്ലവേഴ്സ് . 87.50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും ആണ് വ്യാപിച്ചു കിടക്കുന്നത്. കിലോമീറ്ററുകള്‍ ദൂരത്തില്‍ പൂക്കള്‍ പൂത്തു നില്‍ക്കുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളും ഹിമാനികളും പര്‍വ്വതങ്ങളുമെല്ലാം കാണുവാനുണ്ട്.

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X