Search
  • Follow NativePlanet
Share
» »പൂക്കളുടെ താഴ്വരയും തുറന്നു, വേണ്ടത് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി,

പൂക്കളുടെ താഴ്വരയും തുറന്നു, വേണ്ടത് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി,

ട്രക്കിങ്ങ് പ്രിയരായ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വരയും തുറന്നിരിക്കുകയാണ്.

ലോക്ഡൗണില്‍ നിന്നും മാറി രാജ്യം അണ്‍ലോക്കിങ് പ്രക്രിയയിലേക്ക് മാറിയതോടെ പല വിനോദ സഞ്ചാര ഇടങ്ങളും സഞ്ചാരികള്‍ക്കായി പതിയെ തുറന്നു കൊടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി ട്രക്കിങ്ങ് പ്രിയരായ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വരയും തുറന്നിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കുവാനുള്ള അനുമതി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്കിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ നിന്നുള്ളവര്‍ക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനമുണ്ട്.

valley of flowers

എന്നാല്‍ ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും തങ്ങള്‍ക്കു കൊവിഡ് ഇല്ലായെന്നു തെളിയിക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. അതും 72 മണിക്കൂര്‍ മുന്‍പുള്ളതായിരിക്കുകയും വേണം. അല്ലാത്ത പക്ഷം ഏഴു ദിവസത്തെ ക്വാറന്‍റെയിനില്‍ പോകേണ്ടി വരും,

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
താഴ്വര മുഴുവനും വ്യത്യസ്തങ്ങളായ ചെടികളാല്‍ പൂവിട്ടു നില്‍ക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ഈ സമയം സഞ്ചാരികള്‍ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്ന കാലം കൂടിയാണ്. വാലി ഓഫ് ഫ്ലവേഴ്സ് യാത്രയുടെ സീസണ്‍ ഇതായതിനാലാണ് ഇപ്പോള്‍ താഴ്വരയിലേക്ക് സ‍ഞ്ചാരികളെ അനുവദിക്കുന്നത്. സാധാരണയായി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം. അല്ലാത്ത സമയങ്ങളില്‍ ഇവിടം മഞ്ഞു മൂടി കിടക്കുകയായിരിക്കും.

ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൂക്കളുടെ താഴ്വര. ചമേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കിലോമീറ്ററുകളോളം ദൂരത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ബ്രഹ്മകമലമുള്‍പ്പെടെയുളള അപൂര്‍വ്വങ്ങളായ പുഷ്പങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ ഇത് സമുദ്ര നിരപ്പിൽ നിന്നും 38,58 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

നന്ദാ ദേവി ബയോസ്ഫിയറിന്‍റെ ഭാഗമായ വാലി ഓഫ് ഫ്ലവേഴ്സിലേക്കുള്ള യാത്ര ഋഷികേശില്‍ നിന്നുമാണ് ആരംഭിക്കുന്നത്. റോഡ് മാര്‍ഗ്ഗം 11 മണിക്കൂറാണ് ഇവിടെ എത്തിച്ചേരുവാനായി വേണ്ടത്. 38 കിലോമീറ്ററോളം വരുന്ന ട്രക്കിങ് ഗോവിന്ദ് ഘട്ടില്‍ നിന്നും ആരംഭിക്കും, തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും ഇത് സഞ്ചാരികള്‍ക്ക് നല്കുന്നത്.

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

രാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളുംരാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളും

അതിർത്തികൾ കടന്ന് പോകാം ആരുമറിയാത്ത മഴനാടുകൾ തേടിഅതിർത്തികൾ കടന്ന് പോകാം ആരുമറിയാത്ത മഴനാടുകൾ തേടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X