Search
  • Follow NativePlanet
Share
» »സഞ്ചാരികളേ തയ്യാറായിക്കോളൂ...വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് ജൂണ്‍ ‍ഒന്നു മുതല്‍ ആരംഭിക്കും...

സഞ്ചാരികളേ തയ്യാറായിക്കോളൂ...വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് ജൂണ്‍ ‍ഒന്നു മുതല്‍ ആരംഭിക്കും...

കണ്ണെത്താദൂരത്തോളം പൂത്തുതളിര്‍ത്തു നില്‍ക്കുന്ന പൂക്കളുടെ താഴ്വരയെന്ന സുന്ദരഭൂമിയിലേക്കുള്ള ട്രക്കിങ് ജൂണ്‍ 1 മുതല്‍ ആരംഭിക്കും.

ഇന്ത്യയിലെ സഞ്ചാരികള്‍ ഏറ്റവും കൂ‌ടുതല്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി. കണ്ണെത്താദൂരത്തോളം പൂത്തുതളിര്‍ത്തു നില്‍ക്കുന്ന പൂക്കളുടെ താഴ്വരയെന്ന സുന്ദരഭൂമിയിലേക്കുള്ള ട്രക്കിങ് ജൂണ്‍ 1 മുതല്‍ ആരംഭിക്കും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് യുനസ്കോയു‌ടെ പൈതൃക സ്ഥാനങ്ങളു‌ടെ പ‌ട്ടികയില്‍ ഉള്‍പ്പെ‌ട്ട സ്ഥലവും നന്ദാ ദേവി ബയോസ്ഫിയര്‍ റിസര്‍വ്വിന്‍റെ ഭാഗവുമാണ്. ഒക്ടോബര്‍ 31 വരെയായിരിക്കും സന്ദര്‍ശകര്‍ക്കും ‌ട്രക്കിങ് ന‌ടത്തുന്നവര്‍ക്കും പ്രവേശനം ഉണ്ടാവുക.

valley Of Flowers

ജീവിതത്തില്‍ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായാണ് വാലി ഓഫ് ഫ്ലവേഴ്സിനെ വിശേഷിപ്പിക്കുന്നത്. അത്യപൂര്‍വ്വങ്ങളായ പൂക്കളും പൂമ്പാറ്റകളും ജീവജാലങ്ങളെയും കണ്ടുള്ള യാത്രയായിരിക്കും ഈ ട്രക്കിങ്. അനെമോണുകൾ, ജെറേനിയം, പ്രിമുല, ബ്ലൂ പോപ്പി, ബ്ലൂബെൽ എന്നിവയുൾപ്പെടെ 300-ലധികം ഇനം പുഷ്പങ്ങളുടെ ആവാസ കേന്ദ്രം കൂ‌ടിയാണിത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം പൂത്തുനില്‍ക്കുന്നത് യാത്രയില്‍ ലഭിച്ചേക്കാവുന്ന അത്യപൂര്‍വ്വം നിമിഷങ്ങളിലൊന്നാണ്.

valley of flowers

പുഷ്പാവതി നദിക്ക് സമാന്തരമായി നടത്തുന്ന ട്രക്കിങ് പൂക്കള്‍ക്കിടയിലൂടെ മാത്രമല്ല, കാടും മലയും കയറിക്കൂടിയാണ് മുന്നേറുന്നത്. മനോഹരമായ നിരവധി പാലങ്ങൾ, ഹിമാനികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ യാത്രയില്‍ പിന്നിടണം.

valley Of Flowers

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പൂക്കളുടെ താഴ്‌വരയും മനോഹരമായ ദേശീയ ഉദ്യാനവും ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ട്രെക്കർമാരെയും ആകർഷിക്കുന്നു.

ഇവിടേക്ക് വരുവാന്‍ ഏറ്റവും അ‌ടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളിഗ്രാന്‍ഡ് എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷന്‍ ഋഷികേശുമാണ്.

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X