Search
  • Follow NativePlanet
Share
» »മുംബൈ-പൂനെ റെയില്‍ കാഴ്ച ഇനി വിസ്റ്റാ ഡോം കോച്ചിലൂടെ ആസ്വദിക്കാം.. പ്രഗതി എക്സ്പ്രസില്‍

മുംബൈ-പൂനെ റെയില്‍ കാഴ്ച ഇനി വിസ്റ്റാ ഡോം കോച്ചിലൂടെ ആസ്വദിക്കാം.. പ്രഗതി എക്സ്പ്രസില്‍

സെന്‍ട്രല്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ മുംബൈ-പൂനെ റെയില്‍പാതയുടെ സൗന്ദര്യം ആസ്വദിക്കുവാനായി പുതിയ വിസ്റ്റാ ഡോം കോച്ച് കൊണ്ടുവന്നിരിക്കുകയാണ്.

ട്രെയിന്‍ യാത്രയുടെ ആസ്വാദനത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിസ്റ്റാ ഡോം സഞ്ചാരികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രകൃതിഭംഗിയാര്‍ന്ന കാഴ്കള്‍ നേരിട്ടുചെന്നിറങ്ങി കാണുന്ന അനുഭവം നല്കുന്ന കോച്ചിലെ യാത്ര കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുവാനുള്ല ഒരുക്കത്തിലണ് റെയില്‍വേ. ഇപ്പോഴിതാ സെന്‍ട്രല്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ മുംബൈ-പൂനെ റെയില്‍പാതയുടെ സൗന്ദര്യം ആസ്വദിക്കുവാനായി പുതിയ വിസ്റ്റാ ഡോം കോച്ച് കൊണ്ടുവന്നിരിക്കുകയാണ്.

Vista Dome Coach on Mumbai – Pune Route

മുംബൈ-പൂനെ റൂട്ടിലെ മൂന്നാമത്തെ വിസ്റ്റാ ഡോം കോച്ച് ആണ് പൂനെ-മുംബൈ-പൂനെ പ്രഗതി എക്സ്പ്രസില്‍ ഘടിപ്പിച്ചിരിക്കുന്നത്.
സ്ഥിരം കാഴ്ചകള്‍ക്കൊപ്പംതന്നെ മതേരാന്‍ ഹില്‍സിന്റെ മറുവശം കൂടി യാത്രയില്‍ ആസ്വദിക്കാം. സോങ്കിർ ഹില്‍സ്, ഉല്‍ഹാസ് നദി, ഉല്‍ഹാസ് താഴ്വര, ഖണ്ടാല, ലോണാവാല തുടങ്ങിയ പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തെക്ക് കിഴക്കൻ ഘട്ടിലെ തുരങ്കങ്ങൾ തുടങ്ങിയ അതിമനോഹരമായ കാഴ്ചകളാണ് ഈ യാത്രയില്‍ പിന്നിടുന്നത്. വ്യൂവിങ് ഗാലറിയിലൂടെ പ്രദേശത്തിന്‍രെ ആകെ ഭംഗി ഇഷ്ടംപോലെ നേരം ആസ്വദിക്കുകയും ചെയ്യാം.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂനെ-മുംബൈ പ്രഗതി എക്സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചത്. പൂനെയ്ക്കും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പ്രതിദിന ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനാണിത്.

Vista Dome Coach on Mumbai – Pune Route

സമയക്രമം

സെൻട്രൽ റെയിൽവേയുടെ ടൈം ടേബിള്‍ പ്രകാരം പ്രഗതി എക്സ്പ്രസ് പൂനെയിൽ നിന്ന് രാവിലെ 7:50 ന് പുറപ്പെട്ട് 11:25 ന് മുംബൈയിലെ സിഎസ്എംടിയിൽ എത്തും. പിന്നീട് വൈകിട്ട് ട്രെയിൻ സിഎസ്എംടിയിൽ നിന്ന് 4:25 ന് പുറപ്പെട്ട് രാവിലെ 7:50 ന് പൂനെയിൽ എത്തിച്ചേരും. കല്യാൺ-കർജാത്ത് റൂട്ടിന് പകരം പൻവേൽ-കർജാത്ത് വഴിയാണ് ട്രെയിൻ ഓടുന്നതെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. ദാദർ, താനെ, പൻവേൽ, കർജാത്ത്, ലോണാവാല, ശിവാജി നഗർ എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

പ്രഗതി എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ച് വന്നതോടെ ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേയിൽ ഇപ്പോൾ വിസ്റ്റാഡോം കോച്ചുകളുമായി നാല് ട്രെയിനുകൾ ഓടുന്നുണ്ട്. മുംബൈ-മഡ്ഗാവ് ജനശതാബ്ദി എക്‌സ്പ്രസ്, മുംബൈ-പുണെ ഡെക്കാൻ എക്‌സ്പ്രസ്, മുംബൈ-പുണെ ഡെക്കാൻ ക്വീൻ, ഇപ്പോൾ മുംബൈ-പുണെ പ്രഗതി എക്‌സ്പ്രസ് എന്നിവയാണ് ഈ ട്രെയിനുകൾ. മുംബൈ-പൂനെ വഴി പോകുന്ന മൂന്നാമത്തെ വിസ്റ്റാ ഡോം ട്രെയിനും കൂടിയാണ് പ്രഗതി എക്സ്പ്രസ്.

പാതാള്‍പാനി മുതല്‍ സിറോ വരെ... വിസ്റ്റാ‍ഡോം ട്രെയിന്‍യാത്ര വഴി കാണാന്‍ പോകാം ഈ നാടുകള്‍പാതാള്‍പാനി മുതല്‍ സിറോ വരെ... വിസ്റ്റാ‍ഡോം ട്രെയിന്‍യാത്ര വഴി കാണാന്‍ പോകാം ഈ നാടുകള്‍

പതഞ്ഞൊഴുകുന്ന ദൂത്സാഗറിന്‍റെ സൗന്ദര്യം ഇനി വിസ്റ്റാഡോമിലിരുന്ന് ആസ്വദിക്കാം..പതഞ്ഞൊഴുകുന്ന ദൂത്സാഗറിന്‍റെ സൗന്ദര്യം ഇനി വിസ്റ്റാഡോമിലിരുന്ന് ആസ്വദിക്കാം..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X