Search
  • Follow NativePlanet
Share
» »പതഞ്ഞൊഴുകുന്ന ദൂത്സാഗറിന്‍റെ സൗന്ദര്യം ഇനി വിസ്റ്റാഡോമിലിരുന്ന് ആസ്വദിക്കാം..

പതഞ്ഞൊഴുകുന്ന ദൂത്സാഗറിന്‍റെ സൗന്ദര്യം ഇനി വിസ്റ്റാഡോമിലിരുന്ന് ആസ്വദിക്കാം..

ആര്‍ത്തലച്ചു നുരഞ്ഞുപതിക്കുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഇനി വിസ്റ്റാഡോം ട്രെയിനിലിരുന്ന് കാണാം.

ആര്‍ത്തലച്ചു നുരഞ്ഞുപതിക്കുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഇനി വിസ്റ്റാഡോം ട്രെയിനിലിരുന്ന് കാണാം. പ്രകൃതിസ്നേഹികള്‍ക്കും സഞ്ചാരികള്‍ക്കും കാഴ്ചയുടെ അതിശയങ്ങളൊരുക്കുന്ന പശ്ചിമഘട്ടലും ദൂത്സാഗര്‍ വെള്ളച്ചാട്ടവും കണ്ടുകൊണ്ടുള്ള യാത്ര അവതരിപ്പിച്ചിരിക്കുന്നത് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആണ്.
ജൂലൈ 16 മുതല്‍ കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്നും ഗോവയിലെ വാസ്കോഡ ഗാമ റെയില്‍വേ സ്റ്റേഷനിലേക്കുള്ള സ്പെഷ്യല്‍ വീക്ക്ലി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും. പത്ത് കോച്ചുകളുള്ള ട്രെയിനില്‍ ഒരു വിസ്റ്റാഡോം കോച്ച് ആയിരിക്കും ഉണ്ടാവുക. ആഴ്ചയില്‍ ശനിയാഴ്ച മാത്രമായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക.

doothsagar falls

PC:wikimedia

സമയക്രമം

ശനിയാഴ്ചകളില്‍ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ അതേദിവസം ഉച്ചകഴിഞ്ഞ് 1.40ന് ഗോവയിലെ വാസ്കോഡ ഗാമ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. പോകുന്ന വഴിയില്‍ ധര്‍വാഡ്(7.25am) ലോണ്ട(8.38 am), കാസ്റ്റര്‍ലോക്ക് 9.20 am, കൂലം 11.30 pm, മഡ്ഗാവോണ്‍ 12.50pm, മജോര്‍ഡ 1.05pm, വാസ്കോഡ ഗാമ 1.40pm എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.

മടക്കയാത്രയില്‍ വാസ്കോഡ ഗാമ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് ഹുബ്ബള്ളിയില്‍ രാത്രി 8.00 മണിക്ക് എത്തിച്ചേരും. യാത്രിയില്‍ മജോര്‍ഡ 3.00 pm, മഡ്ഗാവോണ്‍ 3.15pm, കൂലം 3.55pm, കാസ്റ്റര്‍ലോക്ക് 5.05pm, ലോണ്ട 5.38 pm, ധര്‍വാഡ് 7.3pm, അവസാനം ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍8.00 മണിക്ക് എത്തും.

vistadome

പശ്ചിമഘട്ടവും ദൂത്സാഗറും തുരങ്കങ്ങളും കൊന്നുപോകുന്ന പാതയില്‍ ഒരു വിസ്റ്റ്ഡോം കോച്ച് ട്രെയിനില്‍ അനുവദിക്കുക എന്നത് നാളുകളായുള്ള സഞ്ചാരികളുടെയും യാത്രക്കാരുടെയും ആവശ്യമാണ് ഇതോടെ സഫലമാകുവാന്‍ പോകുന്നത്. കാഴ്ചയുടെ വൈവിധ്യം ഒരുക്കുന്ന ഈ പാതയും ദൂത്സാഗര്‍ കണ്ടുള്ള ട്രെയിന്‍ യാത്രയും സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിലൊന്നാണ്.

പാതാള്‍പാനി മുതല്‍ സിറോ വരെ... വിസ്റ്റാ‍ഡോം ട്രെയിന്‍യാത്ര വഴി കാണാന്‍ പോകാം ഈ നാടുകള്‍പാതാള്‍പാനി മുതല്‍ സിറോ വരെ... വിസ്റ്റാ‍ഡോം ട്രെയിന്‍യാത്ര വഴി കാണാന്‍ പോകാം ഈ നാടുകള്‍

ഗ്ലാസില്‍ നിര്‍മ്മിച്ച ജനാലകളും മേല്‍ക്കൂരയുമാണ് കോച്ചുകളാണ് വിസ്റ്റാഡോം കോച്ചുകളുടെ പ്രത്യേകത. പുഷ്ബാക്ക് ചെയര്‍, അതില്‍ 180 ഡിഗ്രയില്‍ തിരിയുവാന്‍ കഴിയുന്ന സീറ്റ് എന്നിവയും ഈ കോച്ചിലുണ്ട്. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട പല റൂട്ടുകളിലുള്ള ട്രെയിനുകളിലും വിസ്റ്റാഡോം കോച്ച് ലഭ്യമാക്കിയിട്ടുണ്ട്. 2017 ല്‍ മുംബൈ-ഗോവ പാതയില്‍ ജന്‍ശതാബ്ദി എക്സ്പ്രസിലായിരുന്നു ഇന്ത്യയില്‍ ആദ്യമായി വിസ്റ്റാഡോം കോച്ച് വന്നത്.

വിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കുംവിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കും

പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടംപാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X