Search
  • Follow NativePlanet
Share
» »ഇനി തൊള്ളായിരം കണ്ടിയിലേക്ക് പോകാം...സന്ദര്‍ശക വിലക്ക് നീക്കി

ഇനി തൊള്ളായിരം കണ്ടിയിലേക്ക് പോകാം...സന്ദര്‍ശക വിലക്ക് നീക്കി

മേപ്പാ‌ടിയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിന്‍വലിച്ചു

മേപ്പാ‌ടിയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിന്‍വലിച്ചു. പ്രദേശത്തെ കനമത്തമഴയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചത്. ഇപ്പോള്‍ മഴയ്ക്കു ശമനം വന്നതിനാും വരുംദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തിനാലുമാണ് പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.

900 kandi

PC:Ganesh Krishnan R

കല്‍പ്പറ്റയില്‍ നിന്നും 20 കിലോമീറ്റര് ദൂരത്തിലായി സ്ഥിതി ചെയ്യുന്ന 900 കണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പേരുനേടിയ ലക്ഷ്യസ്ഥാനമാണ്. ആദ്യകാലങ്ങളില്‍ പ്രദേശവാസികള്‍ക്കുമാത്രം അറിയുമായിരുന്ന ഇവിടം വളരെ പെട്ടന്നാണ് വയനാട്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടമായി മാറിയത്. ഇടതൂര്‍ന്നു നില്‍ക്കുന്ന കാ‌ടിനു ന‌ടുവിലെ വഴിയിലൂ‌ടെയാണ് തൊള്ളായിരം കണ്ടിയിലേക്ക് പോകുന്നത്. വയനാ‌ടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് കൈപി‌ടിച്ചുകയറ്റുന്ന ഇവിടം തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം കൂടിയാണ്.

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

ഓഫ്റോഡ് യാത്രയാണ് തൊള്ളായിരം കണ്ടി യാത്രയുടെ പ്രധാന ആകര്‍ഷണം. കാടിനു നടുവിലൂടെ പോകുന്ന ഈ യാത്രയില്‍ കാടു കൂ‌ടാതെ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളിം പിന്നിട്ട് ചെറിയ അരുവികള്‍ മുറിച്ചുകടന്നുവേണം പോകുവാന്‍. പ്രകൃതിയുമായി ചേര്‍ത്തുനിര്‍ത്തുന്ന യാത്രാനുഭവം സ്വന്തമാക്കാവാനാണ് സഞ്ചാരികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊള്ളായിരംകണ്ടി തേടിയെത്തുന്നത്. മനോഹരമായ വ്യൂ പോയിന്‍റും അതിനോട് ചേര്‍ന്നുളള അരുവിയുമാണ് ഇവിടുത്തെ കാഴ്ച.

900 kandi glass bridge

PC:keralatourism

900 കണ്ടിയിലെ മറ്റൊരാകര്‍ഷണം ഇവിടുത്തെ ഗ്ലാസ് പാലമാണ്. ഗ്ലാസ് പാലം അത് വാഗ്ദാനം ചെയ്യുന്ന സ്കൈവാക്കിന് പ്രസിദ്ധമാണ്.

900 കണ്ടിക്ക് ആ പേരു ലഭിച്ചത് സ്ഥലത്തില്‍ നിന്നുമാണ്. 900 ഏക്കര്‍ സ്ഥലം എന്നാണ് 900 കണ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലമത്രെയും. പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത ഇവിടേക്ക് ജീപ്പുകള്‍ ലഭ്യമാണ്. ഒപ്പം തന്നെ സ്വന്തം വാഹനങ്ങളിലും ഇവിടേക്ക് വരാം, മേപ്പാടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10കിലോമീറ്റർ സഞ്ചരിച്ചാല്‍ തൊള്ളായിരം കണ്ടിയിലെത്താം.

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടംരണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X