Search
  • Follow NativePlanet
Share
» »ദുര്‍ഗാപൂജയ്ക്ക് സുന്ദര്‍ബനിലേക്ക് പ്രത്യേക പാക്കേജുമായി പശ്ചിമ ബംഗാള്‍

ദുര്‍ഗാപൂജയ്ക്ക് സുന്ദര്‍ബനിലേക്ക് പ്രത്യേക പാക്കേജുമായി പശ്ചിമ ബംഗാള്‍

ഈ വര്‍ഷത്തെ ആഘോഷങ്ങളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍ ടൂറിസം

ഇന്ത്യയിലേറ്റവും വ്യത്യസ്തവും ആഘോഷപൂര്‍വമായി ദുര്‍ഗാ പൂജ നടത്തുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഈ ആഘോ,ത്തിലെ വൈവിധ്യം നേരിട്ടറിയുന്നതിനായി ഓരോ വര്‍ഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധവാണുള്ളത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ നഗരവും ഗ്രാമവും ഒരുപോലെ പങ്കാളികളാകും.
തെരുവുകൾ ഉത്സവ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിച്ചും പന്തലുകള്‍ ഒരുക്കിയും പ്രാര്‍ത്ഥനകളും പ്രത്യേക പൂജകളും നടത്തിയുമെല്ലാം ഓരോ ദുര്‍ഗ്ഗാപൂജാ കാലവും കൊല്‍ക്കത്തയില്‍ കൊണ്ടാടുന്നു.

Durga pooja
PC:Tarikul Raana

ഈ വര്‍ഷത്തെ ആഘോഷങ്ങളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍ ടൂറിസം. കുന്നുകളും കടലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമായ ബംഗാളിനെ വിനോദസഞ്ചാരികൾക്കുള്ള ഏകജാലക കേന്ദ്രമാക്കി മാറ്റാൻ പൊതു-സ്വകാര്യ മേഖലകളെ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആണ് ഇവിടെ ആവിഷ്കരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞു. ദുര്‍ഗാപൂജയില്‍ പങ്കെടുക്കുവാനെത്തുന്ന സഞ്ചാരികള്‍ക്ക് പശ്ചിമ ബംഗാളിന്റെ വിനോദസഞ്ചാരമേഖലകള്‍ കൂടി പരിചയപ്പെടുവാന്‍ സാധിക്കുന്ന വിധത്തിലാണിത്. നദികളിൽ ടൂറിസം സർക്യൂട്ടുകൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

sundarban

PC:Mamun Srizon

ദുർഗ്ഗാ പൂജ ഉത്സവവും അതിന്റെ വിവിധ വശങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള 10 ദിവസത്തെ പാക്കേജ് ആണ് സന്ദർശകർക്ക് ലഭ്യമാക്കുന്നത്. ഇത് കൂടാതെ, 15 ദിവസത്തെ ഗംഗാസാഗർ പാക്കേജ് ആരംഭിക്കുന്നതിനുള്ള ഓപ്ഷനും പരിഗണനയിലുണ്ട് ബാബുഘട്ടിൽ നിന്ന് ഒരു ക്രൂയിസിൽ കയറാനും വിവിധ ഘട്ടുകളിൽ സ്പർശിക്കാനും സാഗർ ദ്വീപുകളിൽ എത്തിച്ചേരാനും കഴിയും. സുന്ദർബനിലേക്കുള്ള യാത്രയും പാക്കേജിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read more about: kolkata festival west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X